2019 April 23 Tuesday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

മോദി മോദി മുദ്രാവാക്യം ഊര്‍മിളയുടെ പ്രചരണ പരിപാടിയിലും; തിരിച്ച് ‘ചൗക്കിദാര്‍ ചോര്‍ഹേ’ വിളിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍- വീഡിയോ

 

മുംബൈ: കോണ്‍ഗ്രസിന്റെ മുംബൈ നോര്‍ത്ത് മണ്ഡലം സ്റ്റാര്‍ സ്ഥാനാര്‍ഥി ഊര്‍മിള മതോംഡ്കറിന്റെ പ്രചരണ പരിപാടിയില്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ ‘മോദി മോദി’ മുദ്രാവാക്യം. ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ‘ചൗക്കിദാര്‍ ചോര്‍ഹേ’ മുദ്രാവാക്യം വിളിച്ചതോടെ പരിപാടി കയ്യാങ്കളിയില്‍ കലാശിച്ചു.

മണ്ഡലത്തിലെ പ്രചരണ പരിപാടിയില്‍ പ്രസംഗിച്ചു കൊണ്ടിരിക്കെ ബി.ജെ.പി പ്രവര്‍ത്തകര്‍ തടിച്ചു കൂടി മുദ്രാവാക്യം വിളിയുമായി എത്തിയതോടെയാണ് പ്രശ്‌നത്തിന് തുടക്കമായത്.

നോര്‍ത്തിലെ ബോറിവാലി വെസ്റ്റ് സ്‌റ്റേഷനിലായിരുന്നു സംഭവം. മോദി മോദി എന്ന മുദ്രാവാക്യം വിളിച്ചു കൊണ്ടായിരുന്നു പ്രചരണത്തിനിടയിലേക്ക് ബി.ജെ.പി പ്രവര്‍ത്തകര്‍ എത്തിയത്.

തുടര്‍ന്ന് പൊലിസ് എത്തിയാണ് പ്രവര്‍ത്തകരെ ശാന്തരാക്കിയത്. സംഭവത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണം അലങ്കോലമാക്കിയെന്നാരോപിച്ച് ഉര്‍മിള ബൊറേവാലി പൊലിസ് സ്റ്റേഷനിലെത്തി ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കി. തനിക്ക് സുരക്ഷ നല്‍കണമെന്നു കൂടി ആവശ്യപ്പെട്ടിരിക്കുകയാണ് ഇവര്‍.

നേരത്തെ പ്രിയങ്കാ ഗാന്ധി പങ്കെടുക്കുന്ന പരിപാടികളിലും ബി.ജെ.പി പ്രവര്‍ത്തകര്‍ ഇതേ മുദ്രാവാക്യം വിളി ഉയര്‍ത്തിയിരുന്നു. ഉത്തര്‍പ്രദേശില്‍ നടന്ന രണ്ടു പരിപാടികള്‍ക്കിടെ ഇങ്ങനെ മുദ്രാവാക്യം വിളിയുണ്ടായിരുന്നു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.