2019 May 21 Tuesday
ജനങ്ങളില്‍ നിന്നു നീ മുഖം തിരിച്ച് കളയരുത് അഹന്ത കാണിച്ച് ഭൂമിയില്‍ നടക്കയുമരുത് (വിശുദ്ധ ഖുര്‍ആന്‍)

കിടക്കയില്‍ മുള്ളികളറിയുക, പരിഹാരമടുത്തുണ്ട്

കിടക്കയില്‍ മുള്ളി… കിടക്കയില്‍ മുള്ളി…എന്നിങ്ങനെ ക്ലാസില്‍ മുദ്രാവാക്യം വിളിച്ച് ചില കുട്ടികളെ ചിലര്‍ കളിയാക്കാറുണ്ട്. ചിലര്‍ക്കുള്ള ഇരട്ടപ്പേരു തന്നെയാണിത്.
കുട്ടികള്‍ കിടക്കയില്‍ മൂത്രമൊഴിക്കുന്നത് അമ്മമാര്‍ക്കു തലവേദനയാകുമ്പോള്‍ തന്നെ മൂത്രമൊഴിക്കുന്ന കുട്ടികള്‍ക്കും ഇതു വലിയ അപമാനമായി മാറുന്നുണ്ട്. മനപൂര്‍വമല്ല പലരും ഇങ്ങനെ ചെയ്യുന്നത്. അവരറിയാതെയാണ്. കുടുംബങ്ങളിലെ വലിയൊരു പ്രശ്‌നമാണിത്. ഇതൊരു മാനസിക പ്രശ്‌നവുമാണ്. കുട്ടികളില്‍ മാത്രമല്ല മുതിര്‍ന്നവരിലും ഇത് കാണാറുണ്ട്. പ്രായമായവര്‍ കിടക്കയില്‍ മൂത്രമൊഴിച്ചാല്‍ അവര്‍ നേരിടേണ്ടിവരുന്ന അപമാനം ഊഹിക്കാവുന്നതേയുള്ളൂ. മൂത്രം പിടിച്ചുനിര്‍ത്താനുള്ള കഴിവില്ലായ്മയാണ് ഈ പ്രശ്‌നത്തിന്റെ പ്രധാന കാരണം.

 


മാനസിക സംഘര്‍ഷം ഉണ്ടാകുന്നതും കാരണമാകുന്നു. കൂടുതല്‍ ശ്രദ്ധ വേണമെന്ന സുചനയാണ് ഇതിലൂടെ വ്യക്തമാകുന്നത്. കുറച്ച് കാലം ഈ രീതി ഇല്ലാതാകുകയും വീണ്ടും ഉറക്കത്തില്‍ മൂത്രം ഒഴിക്കുന്ന സ്വഭാവം വീണ്ടും പ്രത്യക്ഷപ്പെടുകയാണെങ്കില്‍ അത് സുരക്ഷിതത്വമില്ലായ്മയും ഭയവും കുട്ടികള്‍ അഭിമുഖീകരിക്കുന്നുണ്ടെന്നാണ് സൂചിപ്പിക്കുന്നത്.
പുതിയ അന്തരീക്ഷത്തിലേക്ക് മാറുക, പ്രിയപ്പെട്ടവരുടെ മരണം, സ്‌കൂളില്‍ ഉണ്ടാകുന്ന മാനസികസംഘര്‍ഷം എന്നിവ മൂലവും ഉറക്കത്തില്‍ മൂത്രം ഒഴിക്കുന്ന സ്വഭാവം ഉണ്ടാകാം. മൂത്രാശയത്തിലെ അണുബാധയും വിരശല്യവും ഉറക്കത്തില്‍ മൂത്രം പോകുന്നതിന് കാരണമാകാറുണ്ട്.

കൂര്‍ക്കംവലി, മലബന്ധം, മൂത്രമൊഴിക്കുമ്പോഴുള്ള വേദന എന്നിവയും കിടക്കയില്‍ മൂത്രമൊഴിക്കുന്ന കുട്ടികളില്‍ കാണുന്ന ചില ലക്ഷണങ്ങളാണ്. മൂത്രനാളത്തിലെ അണുബാധ, പ്രമേഹം, ഹോര്‍മോണ്‍ തകരാറുകള്‍, മാനസിക സംഘര്‍ഷം എന്നിവയാണ് മുതിര്‍ന്നവര്‍ കിടക്കയില്‍ മൂത്രമൊഴിക്കാനുള്ള കാരണങ്ങള്‍.

ചില മുന്‍ കരുതലുകള്‍

ക്രാന്‍ബെറി ജ്യൂസ് ക്രാന്‍ബെറിയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ മൂത്രനാളിയിലെയും മൂത്രാശയത്തിലെയും അണുബാധ ശമിപ്പിക്കും. ഇതോടെ കിടക്കയില്‍ മൂത്രമൊഴിക്കാനുള്ള സാധ്യത കുറയും.

പതിവായി കിടക്കുന്നതിന് മുമ്പ് ക്രാന്‍ബെറി ജ്യൂസ് കുടിക്കുക. വാഴപ്പഴം മൂത്രം പിടിച്ചുനിര്‍ത്താനുള്ള കഴിവില്ലായ്മയ്ക്ക് പരിഹാരം കാണാന്‍ വാഴപ്പഴത്തിന് കഴിയും.
ദിവസവും രണ്ട് വാഴപ്പഴം കഴിക്കുക. ഒന്ന് രാവിലെ, അടുത്തത് കിടക്കുന്നതിന് തൊട്ടുമുമ്പ്. കുട്ടുകള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇത് ഗുണം ചെയ്യും. ദിവസവും രാത്രി ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ കഴിക്കുക. അല്ലെങ്കില്‍ ഒരു ഗ്ലാസ് പാലില്‍ ഒരു ടേബിള്‍ സ്പൂണ്‍ ചേര്‍ത്ത് കുടിക്കുക. ആപ്പിള്‍ സിഡെര്‍ വിനാഗിരി മൂത്രനാളിയിലെ അമ്ലത ഇല്ലാതാക്കി അണുബാധ തടയാന്‍ ആപ്പിള്‍ സിഡെര്‍ വിനാഗിരിക്ക് കഴിയും.

കുട്ടികളിലെ അസിഡിറ്റിക്കും ഇത് ഫലപ്രദമാണ്. വയറിലെ അസിഡിറ്റി കുറഞ്ഞാല്‍ മൂത്രം പിടിച്ചുനിര്‍ത്താന്‍ കഴിയും. മുതിര്‍ന്നവര്‍ക്കും ഇത് ഫലപ്രദമാണ്. പെരുംജീരകം ഒരു ഗ്ലാസ് ചൂട് പാലില്‍ ഒരുടീസ്പൂണ്‍ പെരുംജീരകവും രണ്ട് ടീസ്പൂണ്‍ പഞ്ചസാരയും ചേര്‍ത്ത് പതിവായി കുടിക്കുക. കിടക്കയില്‍ മൂത്രമൊഴിക്കുന്ന പ്രശ്‌നം സാവധാനം അപ്രത്യക്ഷമാകും. ഉറങ്ങുന്നതിന് മുമ്പുള്ള വെള്ളം കുടി കിടക്കയില്‍ മൂത്രമൊഴിക്കുന്ന കുട്ടികള്‍ ഒഴിവാക്കണം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.