2019 December 14 Saturday
ഐക്യാഹ്വാനം ചെയ്ത് റിയാദിൽ ഗൾഫ് ഉച്ചകോടി

സര്‍ക്കാര്‍ ജോലി ഇനി കണക്കില്‍ തട്ടി കൈവിടില്ല, യു.പി.എസ്.സിയിലെ രണ്ടാം പേപ്പര്‍ ഒഴിവാക്കുന്നു

 

കോഴിക്കോട്: യു.പി.എസ്.സി പരീക്ഷകളില്‍ പരീക്ഷാര്‍ത്ഥികളുടെ ഗണിത വിജ്ഞാനം പരീക്ഷിക്കുന്ന അപ്റ്റിറ്റിയൂട് ടെസ്റ്റായ (CSAT) പേപ്പര്‍ ഒഴിവാക്കണമെന്ന നിര്‍ദേശവുമായി യു.പി.എസ്.സി. ഇതുമായി ബന്ധപ്പെട്ടു യു.പി.എസ്.സി കേന്ദ്ര സര്‍ക്കാറിനു റിപ്പോര്‍ട്ട് നല്‍കി. പ്രിലിമിനറിയിലെ ക്വാളിഫൈയിങ് പേപ്പറായ ഈ രണ്ടാം പേപ്പറില്‍ തട്ടിയാണ് പല വിദ്യാര്‍ത്ഥികളുടേയുംഭാവി കരിഞ്ഞു പോവുന്നത്.

ഗ്രാമീണ മേഖലയില്‍ നിന്നും വരുന്ന പരീക്ഷാര്‍ത്ഥികള്‍ക്കാണ് ഈ പേപ്പര്‍ വലിയ തടസ്സമായി മാറുന്നത്. അപേക്ഷാര്‍ത്ഥികളുടെ ഭരണ നൈപുണ്യവും മാനേജ്‌മെന്റ് യോഗ്യതകളുമാണ് കാര്യമായി യു.പി.എസ്.സി പരീക്ഷകളില്‍ പരിശോധിക്കപ്പെടേണ്ടത്. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ പലരും യു.പി.എസ്.സിയില്‍ പരാജയപ്പെട്ടു പോവുന്നത് ഈ രണ്ടാമത്തെ പേപ്പറിലാണ്. അപ്റ്റിറ്റിയൂട് ടെസ്റ്റായ (CSAT) പേപ്പര്‍ ഒഴിവാക്കണമെന്ന നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുകയാണെങ്കില്‍ കണക്കില്‍ തട്ടി ഭാവി കൈവിട്ടുപോവുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇതു വലിയ സന്തോഷ വാര്‍ത്തയായിരിക്കും.

 

പ്രലിമിനറി പരീക്ഷയുടെ ഫോര്‍മാറ്റ് തന്നെ മാറ്റണമെന്നും രണ്ടാം പേപ്പറായ (CSAT) ഒഴിവാക്കണമെന്നുമാണ് യു.പി.എസ്.സി സര്‍ക്കാറിനു നല്‍കിയ നിര്‍ദേശം. പ്രിലിമിനറിയിലെ ഒന്നാം പേപ്പര്‍ നൂറു മാര്‍ക്കിനാണ്. ചരിത്രം, ഭൂമി ശാസ്ത്രം പോലുള്ള വിഷയങ്ങളെ അധികരിച്ചാണ് ഈ പേപ്പര്‍. രണ്ടാം പേപ്പറായ (CSAT) ക്ക് 80 മാര്‍ക്കാണുള്ളത്. ലോജിക്കല്‍ റീസണിങ്, മെന്റല്‍ എബിളിറ്റി പോലുള്ള കഴിവുകള്‍ പരിശോധിക്കുന്നതാണ് ഈ ടെസ്റ്റ്. ഇതില്‍ മിനിമം 33 ശതമാനം മാര്‍ക്ക് നേടണം. ഈ പേപ്പറിനു വേണ്ടി ഗ്രാമീണ മേഖലയില്‍ നിന്നും വരുന്നവര്‍ക്ക് കൂടുതല്‍ സമയം ചെലവിടേണ്ടിവരികയാണ്. പലര്‍ക്കും മെയിന്‍ ലിസ്റ്റില്‍ എത്താന്‍ കഴിയാതെ പോവുന്നതും ഈ പേപ്പര്‍ കൊണ്ടാണ്. ഈ പേപ്പര്‍ ഒഴിവാക്കമമെന്ന് നേരത്തെ തന്നെ അഭിപ്രായം ഉയര്‍ന്നിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News