2018 September 21 Friday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ആല്‍പ്‌സ് പര്‍വ്വതനിരയില്‍ ചെറുവിമാനം തകര്‍ന്നുവീണ് 20 പേര്‍ മരിച്ചു

ആല്‍പ്‌സ്: സ്വിറ്റ്‌സര്‍ലാന്റിലെ ആല്‍പ്‌സ് പര്‍വ്വതനിരയില്‍ ചെറുവിമാനം തകര്‍ന്നുവീണ് 20 പേര്‍ മരിച്ചു. 17 യാത്രക്കാരും രണ്ടു പൈലറ്റുമാരും മറ്റൊരു ജീവനക്കാരനുമാണ് വിമാനത്തിലുണ്ടായിരുന്നത്.

സ്വിറ്റസര്‍ലാന്റിന്റെ ദക്ഷിണാതിര്‍ത്തിയായ ലൊകാര്‍ണോയില്‍ നിന്ന് സൂരിച്ചിലേക്കു പറന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

ജെ.യു-52 എച്ച്.ബി-ഹോട്ട് എന്ന വിമാനമാണ് തകര്‍ന്നുവീണത്. ചാര്‍ട്ടര്‍ ചെയ്യാന്‍ പറ്റിയ, സാഹസിക യാത്ര, കുന്നിന്‍ കാഴ്ചകള്‍ കാണാവുന്ന യാത്രകള്‍ക്കു സൗകര്യമുള്ളതാണ് 1982 ല്‍ ആരംഭിച്ച ജെ.യു വിമാനങ്ങള്‍.

വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ മൂന്നു കുന്നുകള്‍ സംഗമിക്കുന്ന ഭാഗത്തു നിന്ന് കടല്‍നിരപ്പില്‍ നിന്ന് 8000 അടി (2450 മീറ്റര്‍) മേലെ നിന്ന് കണ്ടെത്തിയിട്ടുണ്ട്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.