2018 December 10 Monday
അവസാനം നമ്മള്‍ ശത്രുവിന്റെ വാക്കുകളല്ല ഓര്‍മിക്കുന്നത്. പക്ഷേ, നമ്മുടെ സുഹൃത്തുക്കളുടെ മൗനമാണ്

യു.പിയിലെ ബി.ആര്‍.ഡി ആശുപത്രിയില്‍ വന്‍തീപ്പിടുത്തം

ഗൊരഖ്പൂര്‍: ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരിലുള്ള ബി.ആര്‍.ഡി ആശുപത്രിയില്‍ വന്‍ തീപ്പിടുത്തം. പുലര്‍ച്ചെയാണ് തീപ്പിടുത്തമുണ്ടായത്. തീപ്പിടുത്തത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അഗ്നിശമന സേനയെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടുത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഈ ആശുപത്രിയില്‍ കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ ഓക്‌സിജന്‍ വിതരണത്തിലുള്ള അപാകതമൂലം നാലു ദിവസത്തിനുള്ളില്‍ 63 കുട്ടികള്‍ മരണപ്പെട്ടിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.