2020 August 13 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വ്യവസായ മേഖലയില്‍ ജീവനക്കാര്‍ക്ക് 12 മണിക്കൂര്‍ ഷിഫ്റ്റ് ഏര്‍പ്പെടുത്തിയ വിവാദ ഉത്തരവ് പിന്‍വലിച്ച് യോഗി സര്‍ക്കാര്‍

 

ലഖ്‌നോ: വ്യവസായ മേഖലയില്‍ ജീവനക്കാര്‍ക്ക് 12 മണിക്കൂര്‍ ദൈര്‍ഘ്യമേറിയ ഷിഫ്റ്റ് ഏര്‍പ്പെടുത്തിക്കൊണ്ട് ഇറക്കിയ ഉത്തരവ് പിന്‍വലിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. വിവാദമായതോടെയാണ് പിന്‍വലിച്ചത്.

മെയ് എട്ടിനാണ് വിവാദ ഉത്തരവിറക്കിയത്. ജൂലൈ 19 വരെ അധികസമയ ജോലി ചെയ്യണമെന്ന വ്യവസ്ഥയോടെയാണ് ഉത്തരവിറക്കിയത്.

നിലവിലുള്ള ഫാക്ടറീസ് ആക്ട് പ്രകാരം എട്ട് മണിക്കൂര്‍ ജോലിയാണ് ഒരാളെ കൊണ്ട് ചെയ്യിക്കാനാവുക. ഇത് 12 മണിക്കൂര്‍ വരെയാകാമെന്നാണ് നീട്ടിയ ഉത്തരവില്‍ പറഞ്ഞത്.

ഉത്തരവിനെതിരെ യു.പിയിലെ തൊഴിലാളി സംഘടനകള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനിടയിലാണ് ഉത്തരവ് പിന്‍വലിച്ചത്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.