2019 January 23 Wednesday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

മോദിയുടെ വഴിയേ, യോഗി ആദിത്യനാഥ് ഇഫ്താര്‍ നടത്തില്ല

ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഔദ്യോഗിക വസതിയില്‍ ഇഫ്താര്‍ സംഘടിപ്പിക്കില്ല. രാം പ്രകാശ് ഗുപ്തയ്ക്കു ശേഷം ഇതാദ്യമായാണ് മറ്റൊരു മുഖ്യമന്ത്രി ഇഫ്താര്‍ വിരുന്ന് ഒഴിവാക്കുന്നത്.

നേരത്തെ, ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളായ അടല്‍ ബിഹാരി വാജ്‌പേയി, രാജ്‌നാഥ് സിങ്, കല്യാണ്‍ സിങ് എന്നിവര്‍ ഔദ്യോഗിക വസതിയില്‍ നോമ്പുതുറ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോഴത്തെ മുഖ്യമന്ത്രി അതിനു തയ്യാറല്ലെന്നാണ് ലഭിക്കുന്ന വിവരം.

സമാജ്‌വാദി നേതാവ് മുലായം സിങ് യാദവ്, ബി.എസ്.പി അധ്യക്ഷ മായാവതി, മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് എന്നിവര്‍ അവരുടെ ഔദ്യോഗിക വസതികളില്‍ ഇഫ്താര്‍ നടത്തിയിരുന്നു. മായാവതിയുടെ കാലയളവില്‍ താജ് ഹോട്ടലില്‍ വച്ചാണ് ഒരു പ്രാവശ്യം നോമ്പുതുറ സംഘടിപ്പിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെയും ഇഫ്താര്‍ വിരുന്ന് നടത്തിയിട്ടില്ല.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.