2019 June 20 Thursday
നീ നിനക്കുതന്നെ ദീപമായി വര്‍ത്തിക്കുന്നുവെങ്കില്‍ നീ നിന്നില്‍തന്നെ അഭയം കണ്ടെത്തുന്നുവെന്ന് സാരം – ബുദ്ധന്‍

യു.പി ബാര്‍കൗണ്‍സില്‍ ചെയര്‍പേഴ്‌സണെ വെടിവച്ചു കൊലപ്പെടുത്തി

യു.പി ബാര്‍കൗണ്‍സില്‍ ചെയര്‍പേഴ്‌സണെ വെടിവച്ചു കൊലപ്പെടുത്തി
ആഗ്ര: ഉത്തര്‍പ്രദേശ് ബാര്‍ കൗണ്‍സിലിലെ ആദ്യ വനിതാ ചെയര്‍പേഴ്‌സണ്‍ വെടിയേറ്റു മരിച്ചു. രണ്ടു ദിവസം മുന്‍പ് ചെയര്‍പേഴ്‌സണായി ചുമതലയേറ്റ ദര്‍വേശ് യാദവാണ് ആഗ്ര കോടതി പരിസരത്ത് വെടിയേറ്റു മരിച്ചത്. മനിഷ് ശര്‍മയെന്ന അഭിഭാഷകനാണ് വെടിയുതിര്‍ത്തത്. കൊലപാതകത്തിന് ശേഷം സ്വയം വെടിയുതിര്‍ത്ത ഇയാളെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം ചെയര്‍പേഴ്‌സണായി ചുമതലയേറ്റതിന്റെ ആഘോഷം ബാര്‍ കൗണ്‍സില്‍ ചേംബറില്‍ നടക്കുമ്പോഴാണ് പ്രതി കൃത്യം നടത്തിയത്. മനിഷ് ശര്‍മ ദര്‍വേശിന് നേരെ മൂന്ന് തവണ വെടിയുതിര്‍ത്തതായി പൊലിസ് പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.