2020 July 15 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

തൊഴിലാളികള്‍ക്കായി 1000 ബസുകള്‍ ഓടിക്കാന്‍ അനുവദിക്കണമെന്ന പ്രിയങ്കാ ഗാന്ധിയുടെ ആവശ്യം അംഗീകരിച്ച് യു.പി സര്‍ക്കാര്‍

 

ന്യൂഡല്‍ഹി: കുടിയേറ്റ തൊഴിലാളികളെ തിരിച്ചുകൊണ്ടു വരുന്നതിനായി 1000 ബസുകള്‍ ഓടിക്കാന്‍ കോണ്‍ഗ്രസിന് അനുമതി നല്‍കണമെന്ന ആവശ്യം അംഗീകരിച്ച് യു.പി സര്‍ക്കാര്‍. കിഴക്കന്‍ യു.പിയുടെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ഈ ആവശ്യമുന്നയിച്ചത്.

ബസുകളുടെ നമ്പറും വിവരങ്ങളും ഡ്രൈവര്‍മാരുടെ പേരും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കത്തെഴുതിയിരിക്കുകയാണ് യു.പി സര്‍ക്കാര്‍.

രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ തൊഴിലാളികളുമായി സംസാരിച്ചതിനു പിന്നാലെ വീഡിയോ സന്ദേശത്തിലൂടെയാണ് പ്രിയങ്കാ ഗാന്ധി ഈ ആവശ്യമുന്നയിച്ചത്.

‘ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ഇത് രാഷ്ട്രീയത്തിനുള്ള സമയമല്ല. നമ്മുടെ ബസുകള്‍ അതിര്‍ത്തിയില്‍ പെട്ടിരിക്കുകയാണ്. വെള്ളവും ഭക്ഷണവുമില്ലാതെ എല്ലാ പ്രതിബന്ധങ്ങളോടും പൊരുതി ആയിരക്കണക്കിന് തൊഴിലാളികള്‍ അവരുടെ വീടുകളിലേക്ക് നടന്നുകൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ അവരെ സഹായിക്കാം. ഞങ്ങളുടെ ബസുകള്‍ക്ക് അനുമതി നല്‍കൂ’- വീഡിയോയില്‍ പ്രിയങ്ക പറഞ്ഞു. രാജസ്ഥാനില്‍ നിന്ന് പ്രിയങ്കയുടെ നിര്‍ദേശപ്രകാരം തൊഴിലാളികളെയും കൊണ്ട് ബസുകള്‍ എത്തിയെങ്കിലും യു.പി അതിര്‍ത്തിയില്‍ തടഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.