2020 February 25 Tuesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

സാമ്പത്തിക പ്രതിസന്ധി തന്നെ; കഴിഞ്ഞ 70 വര്‍ഷത്തിനുള്ളില്‍ ഇത്തരമൊരു സാഹചര്യമുണ്ടായിട്ടില്ലെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍

'ആര്‍ക്കും ആരെയും വിശ്വാസമില്ലാത്ത സാഹചര്യം'

 

ന്യൂഡല്‍ഹി: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് സമ്മതിച്ച് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍. കഴിഞ്ഞ 70 വര്‍ഷത്തിനിടെ ഇത്തരമൊരു സാഹചര്യമുണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

സാമ്പത്തിക മേഖലയാകെ മുരടിപ്പ് നേരിടുകയാണ്. സ്വകാര്യ മേഖലയുടെ ആശങ്ക പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കഴിയുന്നതെല്ലാം ചെയ്യണം. ആര്‍ക്കും ആരെയും വിശ്വാസമില്ലാത്ത അവസ്ഥയാണിപ്പോള്‍. കഴിഞ്ഞ അഞ്ചു വര്‍ഷമായി രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും രാജീവ് കുമാര്‍ തുറന്നടിച്ചു.

സാമ്പത്തിക മേഖലയിലുള്ള പ്രതിസന്ധി സര്‍ക്കാര്‍ പരിഗണിക്കണം. ആരും ആരെയും വിശ്വസിക്കുന്നില്ല. സര്‍ക്കാര്‍ തലത്തില്‍ മാത്രമല്ല, സ്വകാര്യ മേഖലയിലും ഇതു തന്നെയാണ് സ്ഥിതി. സ്വകാര്യ മേഖലയില്‍ ആരും മറ്റൊരാള്‍ക്ക് ചെലവഴിക്കാന്‍ തയ്യാറാകുന്നില്ലെന്നും രാജീവ് കുമാര്‍ പറഞ്ഞു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News