2019 September 20 Friday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

ഉന്നാവോ ഇരയെ കൊലപ്പടുത്താന്‍ ശ്രമിച്ച കേസ്: അന്വേഷണം പൂര്‍ത്തിയാക്കാന്‍ സി.ബി.ഐക്ക് രണ്ടാഴ്ച കൂടി സമയം നീട്ടി നല്‍കി

ന്യൂഡല്‍ഹി: ഉന്നാവോ കേസിലെ പെണ്‍കുട്ടിയെ കാറില്‍ ട്രക്കിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കുന്നതിന് സി.ബി.ഐക്ക് സുപ്രിംകോടതി രണ്ടാഴ്ച കൂടി സമയം നീട്ടി നല്‍കി. അതോടൊപ്പം പരുക്കേറ്റ പെണ്‍കുട്ടിയുടെ അഭിഭാഷകന് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ഉത്തര്‍പ്രദേശ് സര്‍ക്കാറിനോട് ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധബോസ് എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദ്ദേശിച്ചു.
സംഭവം നടക്കുമ്പോള്‍ അഭിഭാഷകനും പെണ്‍കുട്ടിക്കൊപ്പം കാറിലുണ്ടായിരുന്നു. ഗുരുതരമായി പരുക്കേറ്റ അഭിഭാഷകനും ഇപ്പോഴും ചികിത്സതയിലാണുള്ളത്.
14 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനായിരുന്നു ആഗസ്റ്റ് ഒന്നിന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് സി.ബി.ഐയോട് നിര്‍ദ്ദേശിച്ചിരുന്നത്. കഴിഞ്ഞ ദിവസം അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ച സി.ബി.ഐ നാലാഴ്ച കൂടി നീട്ടി നല്‍കണമെന്നും ആവശ്യപ്പെട്ടു. പെണ്‍കുട്ടിയുടെയും അഭിഭാഷകന്റെയും മൊഴി രേഖപ്പെടുത്തേണ്ടതുണ്ടെന്നും എന്നാല്‍ അവരുടെ ഇപ്പോഴത്തെ ആരോഗ്യ നില പരിഗണിച്ച് അത് സാധ്യമല്ലെന്നും സി.ബി.ഐ അറിയിച്ചു.
ഇത് അംഗീകരിച്ച കോടതി രണ്ടാഴ്ച നീട്ടി നല്‍കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് പൊതുമണ്ഡലത്തില്‍ പരാമര്‍ശങ്ങളൊന്നും നടത്തരുതെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കളോട് കോടതി നിര്‍ദ്ദേശിച്ചു. കേസ് അടുത്ത മാസം ആറിന് പരിഗണിക്കാമെന്നും കോടതി പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News