2018 April 17 Tuesday
ഭാവി നമ്മുടെ ജീവിതത്തിലേക്ക് കടന്നു കയറുമ്പോള്‍ അതിനെ മാറ്റം എന്ന് പറയുന്നു
ആല്‍വിന്‍ ടോഫ്‌ളര്‍

ഉന്നാവോ പീഡനം: നാലാം പ്രതിക്കെതിരെ സി.ബി.ഐ കേസെടുത്തു

ലഖ്‌നോ: ബി.ജെ.പി എം.എല്‍.എ പ്രതിയായ ഉന്നാവോ പീഡനക്കേസില്‍ നാലാമത്തെ പ്രതിക്കെതിരെ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തു. കേസില്‍ അറസ്റ്റിലായ എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ അടുത്ത സഹായി ശശി സിങിന്റെ മകന്‍ ശുഭാമിനെതിരെയാണ് സി.ബി.ഐ കേസെടുത്തത്.

കേസില്‍ പ്രതിയായ ശശി സിങ് പൊലിസ് റിമാന്‍ഡിലാണ്. സെന്‍ഗാറിനു മുന്നില്‍ പെണ്‍കുട്ടിയെ എത്തിച്ചത് ഇയാളാണെന്നാണ് കേസ്.

ഒന്‍പതു മാസം മുന്‍പാണ് ഉന്നാവോയിലെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി എം.എല്‍.എയുടെ പീഡനത്തിനിരയായത്. പിന്നീട് പെണ്‍കുട്ടി രാഷ്ട്രപതിക്കടക്കം പരാതി നല്‍കിയിട്ടും ഒരു നടപടിയും എടുത്തിരുന്നില്ല. കൂടാതെ, പെണ്‍കുട്ടിയുടെ പിതാവ് പൊലിസ് കസ്റ്റഡിയില്‍ മരിക്കുകയും ചെയ്തു. ഇതോടെ പ്രതിഷേധം ഉടലെടുക്കുകയും എം.എല്‍.എയ്‌ക്കെതിരെ കേസെടുക്കുകയുമായിരുന്നു.

കോടതി ഉത്തരവു പ്രകാരമാണ് എം.എല്‍.എയെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.