2020 February 19 Wednesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

യൂനിവേഴ്‌സിറ്റി വധശ്രമക്കേസ്: പന്ത്രണ്ടാം പ്രതി പിടിയില്‍

തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ഥി അഖില്‍ വധശ്രമക്കേസില്‍ പന്ത്രണ്ടാം പ്രതി പിടിയില്‍. പ്രാവച്ചമ്പലം അക്ഷയ് ആണ് പിടിയിലായത്. ഇയാളെ നേരത്തെ തന്നെ കോളജില്‍ നിന്ന് പുറത്താക്കിയിരുന്നു.

സംഭവത്തില്‍ ഒന്നാംപ്രതി ശിവരഞ്ജിത്ത്, രണ്ടാം പ്രതി എ.എന്‍ നസീം എന്നിവര്‍ നേരത്തെ കുറ്റവും സമ്മതിച്ചിരുന്നു. എസ്.എഫ്.ഐ യൂനിറ്റ് പ്രസിഡന്റായിരുന്നു ശിവരഞ്ജിത്ത്. യൂനിറ്റ് സെക്രട്ടറിയായിരുന്ന നസീം നഗരത്തില്‍ പൊലിസുകാരെ മര്‍ദിച്ച കേസിലും പ്രതിയാണ്.

അതേസമയം അഖിലിനെ കുത്തിവീഴ്ത്തിയ ശേഷവും കോളജില്‍ അക്രമം നടന്നുവെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മുപ്പതോളം പേര്‍ അക്രമത്തില്‍ പങ്കുകൊണ്ടതായും തിരിച്ചറിഞ്ഞിട്ടുണ്ട്.
അതിനിടെ കോളജിലെത്തിച്ച ഉത്തരക്കടലാസ് കെട്ടില്‍ നിന്ന് ഉത്തരക്കടലാസ് മോഷ്ടിച്ചെന്ന് പ്രതി ശിവരഞ്ജിത്ത് സമ്മതിച്ചിട്ടുണ്ട്. കോപ്പിയടിക്കാനാണ് മോഷ്ടിച്ചതെന്നും പ്രതി സമ്മതിച്ചിരുന്നു


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.