2019 August 23 Friday
നീ വിധിപറയുകയാണെങ്കില്‍ നീതിപൂര്‍വം വിധിപറയുക. നിശ്ചയം, അല്ലാഹു നീതിമാന്മാരെ സ്‌നേഹിക്കുന്നു. ഖുര്‍ആന്‍ (5:42)

കത്തി ഒരാഴ്ച മുന്‍പേ വാങ്ങി; പിന്നെ യൂനിറ്റ് ഓഫിസില്‍ സൂക്ഷിച്ചു, കുത്തിയ ശേഷം കുഴിച്ചിട്ടു

 

തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജിലെ വിദ്യാര്‍ഥി അഖിലിനെ കുത്താനുപയോഗിച്ച കത്തി കണ്ടെത്തി. മുഖ്യപ്രതി ശിവരഞ്ജിത്തിനെ തെളിവെടുപ്പിനായി കോളജ് വളപ്പില്‍ കൊണ്ടുവന്നപ്പോഴാണ് കത്തി കണ്ടെടുത്തത്. കുത്തിയ ശേഷം കോളജ് വളപ്പില്‍ കത്തി കുഴിച്ചിടുകയായിരുന്നു.

 

ആക്രമണത്തിന് ഒരാഴ്ച മുന്‍പാണ് കത്തി വാങ്ങിയതെന്നും എസ്.എഫ്.ഐ യൂനിറ്റ് കമ്മിറ്റി ഓഫിസിലാണ് കത്തി സൂക്ഷിച്ചതെന്നും പ്രതികള്‍ മൊഴി നല്‍കി. ശിവരഞ്ജിത്തിനൊപ്പം രണ്ടാം പ്രതി നസീമിനെയും വെള്ളിയാഴ്ച രാവിലെ തെളിവെടുപ്പിന് കൊണ്ടുവന്നു.

കേസിലെ ഒന്നും രണ്ടുംപ്രതികളായ ശിവരഞ്ജിത്തിനെയും നസീമിനെയും തിരുവനന്തപുരം മൂന്നാം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി മൂന്നുദിവസത്തേക്ക് പൊലിസ് കസ്റ്റഡിയില്‍ വിട്ടിരുന്നത്. ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്കകം പ്രതികളെ തിരികെ കോടതിയില്‍ ഹാജരാക്കണം. ഇതിനിടയിലാണ് രാവിലെ തെളിവെടുപ്പ് നടത്തിയത്.

കൃത്യത്തിന് ഉപയോഗിച്ച കത്തി കണ്ടെടുക്കേണ്ടതുണ്ടെന്നും ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത കേരള സര്‍വകലാശാലാ ഉത്തരക്കടലാസിന്റെയും ഫിസിക്കല്‍ എജ്യുക്കേഷന്‍ മേധാവിയുടെ സീലിന്റെയും ഉറവിടം കണ്ടെത്തണമെന്നും ഇവ എന്തിനൊക്കെ ഉപയോഗിച്ചുവെന്ന് അറിയേണ്ടതുണ്ടെന്നും അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചിരുന്നു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.