2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

യൂണിവേഴ്സിറ്റി കോളേജില്‍ നടന്നത് ഒരിക്കലും നടക്കരുതാത്ത സംഭവമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്നത് ഒരിക്കലും നടക്കാന്‍ പാടില്ലാത്ത സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘര്‍ഷമുണ്ടായപ്പോള്‍ തന്നെ നടപടി എടുത്തു. സര്‍ക്കാര്‍ എന്ന നിലയില്‍ ശക്തമായ നടപടിയുമായി മുന്നോട്ട് പോകും. കേസ് അന്വേഷണത്തിലടക്കം ഒരു തരം ലാഘവത്വവും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

യൂനിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷവും കത്തിക്കുത്തും അറസ്റ്റും മാത്രമല്ല മുഖ്യപ്രതിയുടെ വീട്ടില്‍ നിന്നും യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫഐയുടെ യൂനിറ്റ് മുറിയില്‍ നിന്നും സര്‍വ്വകലാശാല ഉത്തക്കടലാസുകള്‍ അടക്കം പിടിച്ചെടുത്ത സാഹചര്യത്തില്‍ കൂടിയായിരുന്നു മുഖ്യമന്ത്രിയുടെയും വി.എസിന്റെയും പ്രതികരണം. സര്‍വ്വകലാശാല പരീക്ഷ നടത്തിപ്പ് മുതല്‍ പിഎസ്‌സിയുടെ വിശ്വാസ്യത വരെ ചോദ്യം ചെയ്യപ്പെട്ട നിലയിലേക്കും കാര്യങ്ങളെത്തിയിരിക്കുകയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News