2019 November 17 Sunday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

അമേരിക്ക തയാറാക്കിയ രാജ്യാന്തര ഭീകരസംഘടനകളുടെ പട്ടികയില്‍ സി.പി.ഐ (മാവോയിസ്റ്റ്) ആറാംസ്ഥാനത്ത്

 

ന്യൂഡല്‍ഹി: സി.പി.ഐ മാവോയിസ്റ്റിനെ ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തി അമേരിക്ക. നിലവില്‍ ഭീകരസംഘടനകളില്‍ ആറാം സ്ഥാനത്താണ് സി.പി.ഐ മാവോയിസ്റ്റ്. പട്ടികയില്‍ ഒന്നാം സ്ഥാനത്ത് താലിബാനാണ്. ഐ.എസ്, അല്‍ശബാബ്(ആഫ്രിക്ക), ബൊക്കോ ഹറാം(ആഫ്രിക്ക), കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഫിലിപ്പീന്‍സ് തുടങ്ങിയവയാണ് ലോകത്തെ ഭീകരസംഘടനകളുടെ പട്ടികയില്‍ ആദ്യസ്ഥാനങ്ങളില്‍. ഇവയ്ക്ക് തൊട്ടുപിറകിലാണ് സിപിഐ മാവോയിസ്റ്റിന്റെ സ്ഥാനം.

2018ല്‍ സംഘടന 117 ആക്രമണങ്ങളിലായി 311 പേരെ കൊലപ്പെടുത്തിയതായി യു.എസ് വിദേശകാര്യമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 177 സംഭവങ്ങളിലായി 311 പേരെ സി.പി.ഐ മാവോയിസ്റ്റ് കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസം (ഉള്‍ഫ), നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗലാന്‍ഡ്, ഐ.എസ് ജമ്മു കശ്മീര്‍ തുടങ്ങിയ സംഘടനകള്‍ ഇന്ത്യയില്‍ സജീവമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2018ലെ ഭീകരാക്രമണങ്ങള്‍ പരിഗണിച്ചുള്ള റിപ്പോര്‍ട്ടാണ് അമേരിക്ക ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

ഇന്ത്യയില്‍ കഴിഞ്ഞവര്‍ഷമുണ്ടായ ഭീകരാക്രമണങ്ങളില്‍ 26 ശതമാനവും സി.പി.ഐ മാവോയിസ്റ്റ് നടത്തിയതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. കഴിഞ്ഞ വര്‍ഷം മാത്രം ഇന്ത്യയില്‍ തീവ്രവാദ ആക്രമണങ്ങളില്‍ 971 ആളുകള്‍ കൊല്ലപ്പെട്ടു. ഇന്ത്യയില്‍ ജമ്മു കശ്മീര്‍ കഴിഞ്ഞാല്‍ ഛത്തിസ്ഗഡാണ് തീവ്രവാദ ആക്രമണങ്ങളുടെ കാര്യത്തില്‍ മുമ്പിലുള്ളത്. തൊട്ടുപിന്നില്‍ വടക്കുകിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരാണ്. ജമ്മു കശ്മീരില്‍ മാത്രം 57 ശതമാനം തീവ്രവാദ ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നും യു.എസിന്റെ കണക്കുകള്‍ പറയുന്നു.

united states of america included cpi maoist in the list of terror groups along with taliban and isis


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.