2019 June 20 Thursday
നീ നിനക്കുതന്നെ ദീപമായി വര്‍ത്തിക്കുന്നുവെങ്കില്‍ നീ നിന്നില്‍തന്നെ അഭയം കണ്ടെത്തുന്നുവെന്ന് സാരം – ബുദ്ധന്‍

ജയ്റ്റ്‌ലിയെ മാറ്റി: രാജ്യസഭാ നേതാവായി കേന്ദ്രമന്ത്രി തവര്‍ ചന്ദ് ഗെലോട്ടിനെ നിയമിച്ചു

 

ന്യൂഡല്‍ഹി: രാജ്യസഭാ നേതാവായി കേന്ദ്ര സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയും ബി.ജെ.പിയുടെ ദലിത് മുഖവുമായ തവര്‍ ചന്ദ് ഗെലോട്ടിനെ നിയമിച്ചു. മുന്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയെ മാറ്റിയാണ് പുതിയ നിയമനം. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ജയ്റ്റ്‌ലി നേരത്തെ, മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

ഒന്നാം മോദി മന്ത്രിസഭയിലും അംഗമായിരുന്ന ഗെലോട്ട് സമൂഹത്തിലെ ഭിന്നശേഷിക്കാര്‍ക്കു വേണ്ടി നിരവധി പദ്ധതികള്‍ രൂപീകരിച്ച് ശ്രദ്ധ നേടിയിരുന്നു. 1996 മുതല്‍ 2009 വരെ മധ്യപ്രദേശിലെ സജാപൂര്‍ ലോക്‌സഭാ മണ്ഡലത്തെയാണ് ഗെലോട്ട് പ്രതിനിധീകരിച്ചിരുന്നത്. എന്നാല്‍ 2009 ല്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ സിങ് വര്‍മ്മ പരാജപ്പെടുത്തിയതോടെ ലോക്‌സഭയില്‍ നിന്ന് 2012 ല്‍ ഗെലോട്ട് രാജ്യസഭയിലേക്ക് എത്തി.

ബി.ജെ.പിയുടെ ജനറല്‍ സെക്രട്ടറി പദവിയും കര്‍ണാടകയുടെ ചുമതലയും തവര്‍ ചന്ദ് ഗെലോട്ട് വഹിക്കുന്നുണ്ട്. എസ്.സി മോര്‍ച്ചയുടെ അധ്യക്ഷനും നിലവില്‍ ബി.ജെ.പി പാര്‍ലമെന്ററി ബോര്‍ഡ് അംഗവുമാണ് ഗെലോട്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.