2018 August 14 Tuesday
വിദ്വാനായിരിക്കുന്നത് കുറ്റമാവുന്നിടത്ത് അജ്ഞത അനുഗ്രഹമാണ്
തോമസ് ഗ്രേ

ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ രാജന്‍ ഗൊഹൈനെതിരെ അസമില്‍ മാനഭംഗക്കേസ്

ഗുവാഹത്തി: മുതിര്‍ന്ന ബി.ജെ.പി നേതാവും കേന്ദ്ര റെയില്‍വേ സഹമന്ത്രിയുമായ രാജന്‍ ഗൊഹൈനെതിരെ മാനഭംഗക്കേസ്. അസമില്‍ ഇരുപത്തിനാലുകാരിയായ വീട്ടമ്മയെ ഭീഷണിപ്പെടുത്തി മാനഭംഗത്തിന് ഇരയാക്കിയെന്നാണ് കേസ്.

യുവതി പരാതി നല്‍കിയതിന് പിന്നാലെ മാനനഷ്ടത്തിന് മന്ത്രിയും പരാതി നല്‍കിയിട്ടുണ്ട്. യുവതിയ്ക്കും കുടുംബത്തിനുമെതിരെയാണ് മന്ത്രിയുടെ പരാതി. അതേസമയം, താന്‍ നല്‍കിയ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി സമീപിച്ചിരുന്നതായി കേസ് റജിസ്റ്റര്‍ ചെയ്ത നാഗാവ് സ്റ്റേഷനിലെ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ രണ്ട് കേസുകളും ഇപ്പോഴും നിലവിലുണ്ടെന്നും അന്വേഷണം ആരംഭിച്ചെന്നും പൊലിസ് വ്യക്തമാക്കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.