2019 May 20 Monday
രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും പ്രധാനമന്ത്രിമാരുടെയും കളിപ്പാവകളായി മാറുന്നവരെയല്ല നിയമിക്കേണ്ടത്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും -യേശു

യു.പിയില്‍ നിര്‍മാണത്തിലിരിക്കുന്ന ഫ്‌ളൈ ഓവര്‍ തകര്‍ന്നുവീണു

ലക്‌നോ: യു.പിയില്‍ നിര്‍മാണത്തിലിരിക്കുന്ന ഫ്‌ളൈ ഓവര്‍ തകര്‍ന്നുവീണ് തൊഴിലാളിയ്ക്ക് പരുക്ക്. ബസ്തി ജില്ലയില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം. പരുക്കേറ്റയാളെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ പരുക്ക് ഗുരുതരമല്ല.

ഫ്‌ളൈ ഓവറിനെ താങ്ങി നിര്‍ത്തിയിരുന്ന ഇരുമ്പ് ബീമുകള്‍ താഴേക്ക് പതിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ച്ചയായി ഇവിടെ കനത്ത മഴയാണ്.

ഉടന്‍തന്നെ കെട്ടിടം തകര്‍ന്നതിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യണമെന്നും ഇത് ഹൈവേ ഗതാഗതത്തെ ബാധിക്കരുതെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഫ്‌ളൈ ഓവറിന്റെ 60 ശതമാനത്തിലധികം നിര്‍മാണപ്രവര്‍ത്തികള്‍ പൂര്‍ത്തിയായതായിരുന്നു. ഇതിനിടെയാണ് അപകടമുണ്ടായത്.

കഴിഞ്ഞയാഴ്ച്ച കനത്ത മഴയില്‍ ആഗ്ര-ലക്‌നോ എക്‌സ്പ്രസ് ഹൈവേയുടെ ഒരു ഭാഗം തകര്‍ന്നുവീണിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.