2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ഗസ്സയിലെ ഇസ്‌റാഈല്‍ ആക്രമണത്തെ അപലപിച്ച് യു.എന്‍ പൊതുസഭ

120 രാജ്യങ്ങളുടെ ശക്തമായ പിന്തുണ കിട്ടിയ പ്രമേയം യു.എസ് വീറ്റോ ചെയ്തു

ന്യൂയോര്‍ക്ക്: ഗസ്സയില്‍ ഫലസ്തീനികള്‍ക്കു നേരെ ഇസ്‌റാഈല്‍ സൈന്യം നടത്തിയ കിരാതമായ ആക്രമണത്തെ ശക്തമായി അപലപിച്ച് യു.എന്‍ പൊതുസഭ. 120 അംഗരാജ്യങ്ങളുടെ ശക്തമായ പിന്തുണയോടെയാണ് ഇസ്‌റാഈലിനെതിരെ പ്രമേയം അവതരിപ്പിച്ചത്. എന്നാല്‍ യു.എസ് വീറ്റോ ചെയ്തതോടെ പ്രമേയം തള്ളി.

കഴിഞ്ഞ രണ്ടരമാസത്തിനിടെയുണ്ടായ ആക്രമണത്തില്‍ 120 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും അയ്യായിരത്തിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതില്‍ നടപടി ആവശ്യപ്പെട്ടാണ് പ്രമേയം.

ഫലസ്തീനിലെ സാധാരണക്കാര്‍ക്കു നേരെ അമിതവും ക്രമാതീതമായും തരംനോക്കാതെയുമുള്ള ആക്രമണമാണ് നടന്നതെന്ന് പ്രമേയം പറഞ്ഞു. ഗസ്സയിലും അധിനിവേശ വെസ്റ്റ്ബാങ്കിലും ഫലസ്തീനികള്‍ക്ക് സംരക്ഷണം ഒരുക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

അറബ്, മുസ്‌ലിം രാജ്യങ്ങളെ പ്രതിനിധീകരിച്ച് അള്‍ജീരിയയും തുര്‍ക്കിയുമാണ് പ്രമേയം അവതരിപ്പിച്ചത്. 193 അംഗ സഭയില്‍ നിന്ന് 120 രാജ്യങ്ങളുടെ പിന്തുണ പ്രമേയത്തിന് ലഭിച്ചപ്പോള്‍ യു.എസ് അടക്കം എട്ടു രാജ്യങ്ങള്‍ മാത്രമാണ് എതിര്‍ത്തു വോട്ടുചെയ്തത്. 45 അംഗങ്ങള്‍ ഹാജരായിരുന്നില്ല.

ഓസ്‌ട്രേലിയ, മാര്‍ഷല്‍ ഐലാന്റ്, മൈക്രോനേഷ്യ, നോറു, സോളമന്‍ ഐലാന്റ്, തോഗൊ എന്നീ രാജ്യങ്ങളാണ് ഇസ്‌റാഈലിനും യു.എസിനും ഒപ്പം ചേര്‍ന്നത്. 15 അംഗ യു.എന്‍ രക്ഷാസമതിയില്‍ അവതരിപ്പിച്ച പ്രമേയവും യു.എസ് വീറ്റോ ചെയ്തിരുന്നു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.