2020 February 26 Wednesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

എയര്‍ബിഎന്‍ബി, ട്രിപ്പ്അഡൈ്വസര്‍… അനധികൃത ഇസ്‌റാഈല്‍ സെറ്റില്‍മെന്റില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ പട്ടിക പുറത്തുവിട്ട് യു.എന്‍

 

വെസ്റ്റ് ബാങ്ക്: ഇസ്‌റാഈല്‍ അധീന വെസ്റ്റ് ബാങ്കിലെ അനധികൃത സെറ്റില്‍മെന്റുകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ പട്ടിക പുറത്തുവിട്ട് യു.എന്‍ മനുഷ്യാവകാശ ഓഫിസ്. ഇസ്‌റാഈലിന്റെ പ്രധാന സഖ്യകക്ഷിയായ യു.എസിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് ഈ പട്ടിക പുറത്തുവിടല്‍ നീട്ടിക്കൊണ്ടുപോയിരുന്നു.

മൊത്തം 112 കമ്പനികളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 94 എണ്ണം ഇസ്‌റാഈല്‍ നിയന്ത്രിതവും 18 എണ്ണം മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവയുമാണ്. യു.എസ്, ഫ്രാന്‍സ്, നെതര്‍ലാന്റ്‌സ്, ലക്‌സംബര്‍ഗ്, തായ്‌ലാന്റ്, യു.കെ എന്നിവിടങ്ങളില്‍ നിന്നുള്ള കമ്പനികളും പട്ടികയിലുണ്ട്. ഇതില്‍ യു.എസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹോം സ്‌റ്റേകള്‍ പങ്കുവയ്ക്കുന്ന എയര്‍ബിഎന്‍ബിയും ഉണ്ട്.

കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ചില മനുഷ്യാവകാശ ആശങ്കകള്‍ ഉയര്‍ത്തുന്നതാണെന്ന് യു.എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ പ്രശ്‌നം വലിയ തര്‍ക്കമായി തുടരുമെന്ന് യു.എന്‍ മനുഷ്യാവകാശ ഹൈക്കമ്മിഷണര്‍ മിഖാല്‍ ബാക്ലെറ്റ് പറഞ്ഞു.

വെസ്റ്റ് ബാങ്കിലെ ഇസ്‌റാഈലി സെറ്റില്‍മെന്റുകളില്‍ ലിസ്റ്റിങ് നിര്‍ത്തുമെന്ന് 2018 നവംബറില്‍ എയര്‍ബിഎന്‍ബി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ 2019 ഏപ്രിലില്‍ ഈ തീരുമാനം മാറ്റിയെന്ന് പ്രഖ്യാപിച്ചു.

എക്‌സ്പീഡിയ, ട്രിപ്പ് അഡൈ്വസര്‍, ടെക് ഭീമന്‍ മോട്ടൊറോള, ഭക്ഷ്യോല്‍പാദന കമ്പനിയായ ജനറല്‍ മില്‍സ്, നിര്‍മാണ കമ്പനിയായ ഫ്രാന്‍സിലെ എജിസ് റെയില്‍, ബ്രിട്ടീഷ് കമ്പനി, ജെ.സി ബാംഫോഡ് എക്‌സകവേറ്റേര്‍സ് തുടങ്ങിയ കമ്പനികളും പട്ടികയില്‍ ഉണ്ട്.

അന്താരാഷ്ട്ര നിയമത്തിന്റെ വിജയമാണിതെന്ന് പട്ടിക പുറത്തുവിട്ടതിനോട് ഫലസ്തീന്‍ വിദേശ മന്ത്രി റിയാദ് അല്‍ മാലിക്കി പറഞ്ഞു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.