2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

അയോധ്യയിലെ തറക്കല്ലിടല്‍ ചടങ്ങിന് ഉമാ ഭാരതിക്ക് ക്ഷണം, അദ്വാനിക്കും എം.എം ജോഷിക്കും ക്ഷണമില്ല

ന്യൂഡല്‍ഹി: ഓഗസ്റ്റ് അഞ്ചിന് അയോധ്യയില്‍ നടക്കുന്ന രാമക്ഷേത്ര തറക്കല്ലിടല്‍ ചടങ്ങിന് മുന്‍ കേന്ദ്രമന്ത്രി ഉമാ ഭാരതിക്കും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ്ങിനും ക്ഷണം. 1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ത്തതില്‍ ഖേദമില്ലെന്ന് ഇരുവരും എന്‍.ഡി.ടി.വിയോട് പ്രതികരിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം പങ്കെടുക്കുന്ന പരിപാടിയാണ് ഓഗസ്റ്റ് അഞ്ചിന് നടക്കുന്നത്. അതേസമയം, ബാബരി മസ്ജിദ് പൊളിക്കാന്‍ മുന്‍പന്തിയില്‍ നിന്ന് നേതൃത്വം നല്‍കിയ ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും ചടങ്ങിലേക്ക് ക്ഷണമില്ല. ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ എല്‍.കെ അദ്വാനി കഴിഞ്ഞയാഴ്ചയും ചോദ്യംചെയ്യലിന് ഹാജരായിരുന്നു.

ബാബരി മസ്ജിദ് പൊളിക്കാന്‍ ഗൂഢാലോചന നടത്തിയവരാണ് അദ്വാനിയും ഉമാ ഭാരതിയും മനോഹര്‍ ജോഷിയും. കേസിലെ വിധി എന്തായാലും തനിക്ക് പ്രശ്‌നില്ലെന്ന നിലപാടിലാണ് ഉമാ ഭാരതി. ജയിലില്‍ പോകാനാണ് വിധിയെങ്കിലും താന്‍ സന്തോഷവതിയാണെന്നും ഉമാ ഭാരതി പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.