2019 May 23 Thursday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

മാഞ്ചസ്റ്റര്‍ ആക്രമണം; 23 കാരനെ അറസ്റ്റ് ചെയ്തു, ഷോപ്പിങ് മാളിനു നേരെ ഭീഷണി

മാഞ്ചസ്റ്റര്‍: 22 പേരുടെ മരണത്തിന് കാരണമായ മാഞ്ചസ്റ്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട് 23 കാരനെ അറസ്റ്റ് ചെയ്തതായി ബ്രിട്ടീഷ് പൊലിസ് അറിയിച്ചു.

അതേസമയം, ആക്രമണത്തിനു പിന്നാലെ നഗരത്തിലെ ഷോപ്പിങ് മാളിനു നേരെയും ബോംബ് ഭീഷണിയുണ്ടായി. ഇതേത്തുടര്‍ന്ന് മാളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു.

 

മാളില്‍ നിന്ന് എല്ലാവരും ഇറങ്ങിയോടുന്ന ദൃശ്യങ്ങള്‍ വിവിധ ചാനലുകള്‍ പുറത്തുവിട്ടു. ഷോപ്പിങ് മാളിനു ചുറ്റും വലിയ പൊലിസ് സന്നാഹവുമുണ്ട്. ഭീഷണി വ്യാജമാണെന്നാണ് പ്രാഥമിക നിഗമനം.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.