2019 September 16 Monday
വിശുദ്ധനും പാപിയും തമ്മില്‍ ആകെയുള്ള വ്യത്യാസം, വിശുദ്ധന് ഒരു ഭൂതകാലമുണ്ടായിരുന്നുവെന്നതും, പാപിയ്ക്ക് ഒരു ഭാവികാലമുണ്ടെന്നതും മാത്രം.

യു.ഡി.എഫ് അനുകൂല കാറ്റില്‍ മോദി, പിണറായി സര്‍ക്കാരുകള്‍ കടപുഴകി വീഴും: രമേശ് ചെന്നിത്തല

കായംകുളം:കേരളം മുഴുവന്‍ യു.ഡി.എഫിന് അനുകൂലമായ കാറ്റാണ് വീശുന്നത്. ആ കാറ്റില്‍ പിണറായി, മോദി സര്‍ക്കാരുകള്‍ കടപുഴകി വീഴും. യു.ഡി.എഫ് കേരളത്തില്‍ ട്വന്റി ട്വന്റി അടിക്കുന്ന തരംഗമാണ് ദൃശ്യമാകുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടതു സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും എതിരായി അതിശക്തമായ ജനവികാരം പ്രതിഫലിക്കുന്ന തിരഞ്ഞെടുപ്പാണിത്. വലിയ ആവേശമാണ് എല്ലാ പോളിങ് സ്റ്റേഷനുകളിലും കാണുന്നത്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ എത്തിയതോടെ കേരളത്തില്‍ രാഹുല്‍ തരംഗമാണ്. മുഖ്യമന്ത്രിയുടെ മോഹങ്ങള്‍ പൊലിയുന്ന തിരഞ്ഞെടുപ്പാണിതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. വിവിധ സ്ഥലങ്ങളില്‍ വോട്ടിങ്ങ് മെഷീന്‍ തകരാറിലായെന്ന പരാതി വരുമ്പോള്‍ അതിന് അടിയന്തര പരിഹാരം കാണാനും തയ്യാറാകണമെന്നു രമേശ് ചെന്നിത്തല പറഞ്ഞു. ചെന്നിത്തല തൃപ്പെരുന്തുറ ഗവ: യു.പി സ്‌കൂളില്‍ 152ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുക ആയിരുന്നു. കുടുംബത്തോടു കൂടി ആണ് അദ്ദേഹം വോട്ട ് രേഖപ്പെടുത്താന്‍ എത്തിയത്. ഭാര്യ: അനിത രമേശ്, മക്കള്‍: രമിത്ത്, അമിത്ത് എന്നിവര്‍ ഒപ്പം ഉണ്ടായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News