2020 July 15 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വോട്ടെടുപ്പിന് ശേഷമുള്ള ആദ്യ യു.ഡി.എഫ് യോഗം അല്‍പ്പസമയത്തിനകം

 

തിരുവനന്തപുരം: ലോക്‌സഭയിലേക്കുള്ള വോട്ടെടുപ്പിന് ശേഷമുള്ള ആദ്യ യു.ഡി.എഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. രാവിലെ 11 മണിക്ക് കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനില്‍ ആണ് യോഗം. തെരഞ്ഞെടുപ്പ് അവലോകനമാണ് പ്രധാന അജണ്ട. കെ.എം മാണിയുടെ വിയോഗത്തിനു പിന്നാലെ കേരളാ കോണ്‍ഗ്രസ് എമ്മില്‍ ഉടലെടുത്തന്ന ഭിന്നതയും യോഗത്തില്‍ ചര്‍ച്ചയാവും.

വോട്ടര്‍ പട്ടികയിലെ വെട്ടിമാറ്റല്‍, പൊലീസിലെ പോസ്റ്റല്‍ വോട്ടിലെ തിരിമറി, കള്ളവോട്ട് തുടങ്ങി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മറ്റു കാര്യങ്ങളും യോഗം ചര്‍ച്ച ചെയ്യും. ഇക്കാര്യങ്ങളിലൊക്കെ നിയമ പോരാട്ട സാധ്യതകളും യോഗം ചര്‍ച്ച ചെയ്യും. യു.ഡി.എഫിന്റെ നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള അവലോകന യോഗങ്ങള്‍ നേരത്തേ പൂര്‍ത്തിയായിരുന്നു. ചുരുങ്ങിയത് 16 സീറ്റുകള്‍ ലഭിക്കുമെന്നതാണ് മുന്നണി നേതൃത്തിന്റെ കണക്കു കൂട്ടല്‍. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല അവലോകനം ഇന്നത്തെ യോഗത്തിലുണ്ടാകും.
പോസ്റ്റല്‍ ബാലറ്റ് വിവാദവും ക്രൈംബ്രാഞ്ച് അന്വേഷണവും ഇടതുമുന്നണിക്കും സര്‍ക്കാരിനുമെതിരെ ആയുധമാക്കാനുള്ള ആലോചനയും യുഡിഎഫിനുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.