2018 September 26 Wednesday
മടിയന്മാരുടെ പ്രാര്‍ഥന ദൈവം കേള്‍ക്കില്ല
സൈറസ്

യു.എ.ഇ വാഗ്ദാനം സ്വീകരിക്കാന്‍ കേന്ദ്രം അനുവദിക്കണം

മേധാ പട്കര്‍

 

കൊച്ചി: പ്രളയ ദുരിതാശ്വാസത്തിനായി യു.എ.ഇ വാഗ്ദാനം ചെയ്ത 700 കോടി സ്വീകരിക്കാന്‍ കേരളത്തെ കേന്ദ്രം അനുവദിക്കണമെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍. കേന്ദ്ര സര്‍ക്കാര്‍ ദുരഭിമാനം വെടിയണമെന്നും അവര്‍ പറഞ്ഞു.
കേരളത്തിലുണ്ടായത് അണക്കെട്ടുണ്ടാക്കിയ പ്രളയമാണ്. മഴ കനത്താലുണ്ടാകുന്ന സാഹചര്യം മുന്‍കൂട്ടിക്കാണാന്‍ കഴിയണമായിരുന്നു. പ്രളയ ദുരന്തം സംബന്ധിച്ച് കേന്ദ്രം കേരളത്തോട് കാട്ടിയത് അവഗണനയാണെന്നു കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് മേധയുടെ പ്രതികരണം. കേരളത്തിലെ ദുരന്തത്തിന്റെ വ്യാപ്തി വളരെ വലുതാണ്. പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം.
പ്രധാനമന്ത്രി അധിക ധനസഹായം നല്‍കാത്തത് രാഷ്ട്രീയം കളിക്കുന്നതിന്റെ ഭാഗമാണെന്നും അവര്‍ കുറ്റപ്പെടുത്തി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.