2019 February 18 Monday
എന്റെ കാലിന്റെ ഗതിനിയന്ത്രിക്കുന്നത് ഒരു വിളക്കാണ്. അത് എന്താണെന്നോ? അനുഭവദീപം! -പാട്രിക് ഹെന്റി

യു.എ.ഇയില്‍ നികുതി തിരിച്ചു നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു

ദുബായ്: യു.എ.ഇയില്‍ നിന്ന് വിദേശ സ്ഥാപനങ്ങള്‍ ബിസിനസ് ആവശ്യത്തിനായി സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഈടാക്കുന്ന നികുതി തിരിച്ചു നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ നികുതി അതോറിറ്റി പ്രഖ്യാപിച്ചു. നാല് വ്യവസ്ഥകള്‍ പാലിക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് നികുതി റീഫണ്ട് സാധ്യമാവുക.

  • നികുതി തിരികെ ലഭിക്കേണ്ട ബിസിനസ് സ്ഥാപനങ്ങള്‍ക്ക് യു.എ.ഇയിലോ നികുതി നടപ്പാക്കിയ മറ്റ് ജി.സി.സി രാജ്യങ്ങളിലോ സ്ഥാപനങ്ങള്‍ ഉണ്ടാകാന്‍ പാടില്ല
  • യു.എ.ഇയില്‍ നികുതി നല്‍കാന്‍ ബാധ്യതയുള്ള വിദേശ സ്ഥാപനങ്ങള്‍ ആയിരിക്കരുത്
  • ബിസിനസ് ആരംഭിച്ച രാജ്യത്തെ അതോറിറ്റിയില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം.
  • ഈ സ്ഥാപനങ്ങള്‍ നികുതി നടപ്പാക്കിയതും അതേസമയം യു.എ.ഇയിലേതിന് തുല്യമായ നികുതി റീഫണ്ട് നല്‍കുന്നതുമായ രാജ്യങ്ങളില്‍ നിന്നുള്ളവയായിരിക്കണം

റീഫണ്ട് ക്ലെയിമിന് കലണ്ടര്‍ വര്‍ഷമാണ് ബാധകമാക്കുക. 2018 കലണ്ടര്‍ വര്‍ഷത്തെ ക്ലെയിമിന് 2019 ഏപ്രില്‍ ഒന്ന് മുതലായിരിക്കും റീഫണ്ട് അപേക്ഷ നല്‍കാന്‍ സാധിക്കുക. എന്നാല്‍, തുടര്‍ന്നുള്ള കലണ്ടര്‍ വര്‍ഷങ്ങളില്‍ നികുതി റീഫണ്ട് മാര്‍ച്ച് ഒന്ന് മുതല്‍ സ്വീകരിക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.