2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ജൂതസ്ഥാപനങ്ങളിലേക്ക് വ്യാജ ബോംബ് ഭീഷണി; 19 കാരന്‍ അറസ്റ്റില്‍

ജറുസലേം: ലോകത്തുള്ള നൂറുകണക്കിന് ജൂതസ്ഥാപനങ്ങളിലേക്ക് വ്യാജ ബോംബ് ഭീഷണ സന്ദേശം അയച്ച കൗമാരക്കാരന്‍ അറസ്റ്റില്‍. യു.എസ്, ഇസ്രയേല്‍ ഇരട്ടപൗരത്വമുള്ള 19 കാരനാണ് പിടിയിലായത്. വ്യാഴാഴ്ച രാവിലെ ഇസ്രയേലിലെ അഷ്‌കലോണിലുള്ള വീട്ടില്‍ നിന്നാണ് 19കാരനെ പിടികൂടിയത്.

യു.എസ് എഫ്.ബി.ഐയുടെ നിര്‍ദേശപ്രകാരം ഇസ്രയേല്‍ പൊലിസിന്റെ അന്താരാഷ്ട്ര ക്രൈം അന്വേഷണ വിഭാഗമാണ് ഇയാളെ പിടികൂടിയത്. യു.എസ്, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ അടക്കമുള്ള രാജ്യങ്ങളിലുള്ള സിനഗോഗുകള്‍, സ്‌കൂളുകള്‍, മറ്റു ജൂത സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്ക് വിളിച്ച് ബോംബ് വച്ചിട്ടുണ്ടെന്ന് ഇയാള്‍ വ്യാജ ഭീഷണി മുഴക്കുകയായിരുന്നു. ഡെല്‍റ്റ എയര്‍ലൈന്‍സിലും ബോംബ് വച്ചിട്ടുണ്ടെന്ന ഇയാള്‍ വ്യാജ സന്ദേശം നല്‍കിയതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി പരിശോധന നടത്തിയിരുന്നു.

അറസ്റ്റ് ചെയ്ത കൗമാരക്കാരനെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഇയാള്‍ക്ക് മാനസികപ്രശ്‌നങ്ങള്‍ ഉള്ളതായി വക്കീല്‍ വാദിച്ചു. ഇതേ തുടര്‍ന്ന് ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കാന്‍ കോടതി ഉത്തരവിട്ടു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.