2018 December 10 Monday
അവസാനം നമ്മള്‍ ശത്രുവിന്റെ വാക്കുകളല്ല ഓര്‍മിക്കുന്നത്. പക്ഷേ, നമ്മുടെ സുഹൃത്തുക്കളുടെ മൗനമാണ്

പശുക്കടത്താരോപിച്ച് കൊലപാതകം വീണ്ടും: ജാര്‍ഖണ്ഡില്‍ രണ്ടുപേരെ അടിച്ചുകൊന്നു

ന്യൂഡല്‍ഹി: പശുക്കടത്തെന്നാരോപിച്ച് രണ്ടു പേരെ മര്‍ദിച്ചു കൊന്നു. രാജസ്ഥാനിലെ സാന്തല്‍ ഗ്രാമത്തിലാണ് ഒരു സംഘത്തിന്റെ ആക്രമണമുണ്ടായത്. സംഭവത്തില്‍ നാലു പേരെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

അടുത്ത പ്രദേശക്കാരായ മുര്‍താസ അന്‍സാരി, ഛര്‍കു അന്‍സാരി എന്നിവരെയാണ് മരിച്ചത്. പശുവിനെ മോഷ്ടിച്ചു കടത്തുന്നുവെന്ന് ആരോപിച്ചാണ് ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് ഇവരെ മര്‍ദിച്ചത്.

അടുത്ത ഗ്രാമത്തില്‍ നിന്ന് 12 പശുക്കളെ മോഷ്ടിച്ചു കടത്തുകയായിരുന്നുവെന്നും ഇവിടെ എത്തിയപ്പോള്‍ നാട്ടുകാര്‍ പിടികൂടുകയായിരുന്നുവെന്നും ഗോഡ എസ്.പി പറഞ്ഞു. അഞ്ചു പേരാണ് സംഘത്തിലുണ്ടായിരുന്നത്. മൂന്നു പേര്‍ ഓടി രക്ഷപ്പെട്ടുവെന്നും പൊലിസ് പറഞ്ഞു. രണ്ടുപേരെ കൂട്ടമായി മര്‍ദിക്കുകയും സ്ഥലത്തു തന്നെ മരിക്കുകയുമായിരുന്നു.

സംഭവത്തില്‍ രണ്ട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. ഒന്ന് ആള്‍ക്കൂട്ട കൊലയ്‌ക്കെതിരെയും രണ്ടാമത്തേത് പശുവിനെ മോഷ്ടിച്ചു കടത്തിയതിനും.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.