2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

യു.എ.ഇയില്‍ കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി മരിച്ചു; ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 45 ആയി

 

ദുബൈ: യു.എ.ഇയില്‍ കൊവിഡ്-19 ബാധിച്ച് രണ്ടു മലയാളികള്‍ കൂടി മരിച്ചു. മലപ്പുറം താനൂര്‍ സ്വദേശി കമാലുദ്ദീന്‍ കുളത്തുവട്ടില്‍ (52), ആലപ്പുഴ പള്ളിപ്പാട് സ്വദേശി പനയാറ ജേക്കബ് (45) എന്നിവരാണ് മരിച്ചത്.

ദുബായ് അല്‍ ബറാഹ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കമാലുദ്ദീന്‍. ഷാര്‍ജ കെ.എം.സി.സിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു ഇദ്ദേഹം. മൃതദേഹം അടുത്ത ബന്ധുക്കളുടെ അനുമതിയോടെ ദുബൈയില്‍ തന്നെ ഖബറടക്കും.

അബുദാബിയില്‍ ജോലി ചെയ്യുകയായിരുന്നു ജേക്കബ്.

ഇതോടെ കൊവിഡ് ബാധിച്ച് ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 45 ആയി. അതേസമയം, ഗള്‍ഫ് പ്രവാസികളെ നാട്ടില്‍ തിരിച്ചുകൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് ഇതുവരെയും കേന്ദ്രസര്‍ക്കാര്‍ വ്യക്തമായ തീരുമാനം കൈക്കൊണ്ടിട്ടില്ല. ഓരോ ഗള്‍ഫ് രാഷ്ട്രങ്ങളിലും നിരവധി ഇന്ത്യക്കാരാണ് കൊവിഡ് ബാധിതരാവുന്നതും മരിക്കുന്നതും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News