2017 August 21 Monday
ആരോഗ്യമുള്ള ശരീരം ആത്മാവിന് അതിഥി മുറിയാണ്. അനാരോഗ്യമുള്ള ശരീരമോ, ജയിലും
ഫ്രാന്‍സിസ് ബേക്കണ്‍

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഓഫിസില്‍ വെടിവയ്പ്പ്: രണ്ടു മരണം

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് ഓഫിസില്‍ വെടിവയ്പ്പ്. സംഭവത്തില്‍ രണ്ടു പേര്‍ മരിക്കുകയും മൂന്നു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഗരഖ്പൂരിലെ ഓഫിസിനു നേരെയാണ് ആക്രമണമുണ്ടായത്. ഗരഖ്പൂര്‍ തൃണമൂല്‍ കോണ്‍ഗ്രസ് കൗണ്‍സിലറായ പൂജാ നായിഡുവിന്റെ ഭര്‍ത്താവായ ശ്രീനിവാസ് നായിഡു(27)വും ധര്‍മറാവു(25)വുമാണ് കൊല്ലപ്പെട്ടയാള്‍.

വെടിവയ്പ്പില്‍ പരുക്കേറ്റ മറ്റു മൂന്നു പേര്‍ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഉച്ചയ്ക്ക് 2.30 ഓടെയാണ് ആക്രമികള്‍ പാര്‍ട്ടി ഓഫിസിലെത്തിയത്. മുഖംമൂടി അണിഞ്ഞ ഇവര്‍ ഓഫിസിലുണ്ടായിരുന്ന ഇവര്‍ക്ക് നേരെ വെടിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് ആക്രമികള്‍ ഓടിപ്പോയി.

പരുക്കേറ്റ അഞ്ചു പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും നായിഡുവും റാവുവും വഴിമധ്യേ മരണപ്പെട്ടു. നായിഡുവിന് തലയ്ക്കും നെഞ്ചിനുമാണ് വെടിയേറ്റതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഗരഖ്പൂരിലെ തൃണമൂല്‍ കോണ്‍ഗ്രസ് കൗണ്‍സിലറായ പൂജാ നായിഡു 2015ല്‍ നടന്ന ഇലക്ഷനില്‍ ബി.ജെ.പി ടിക്കറ്റിലാണ് മല്‍സരിച്ചത്. പിന്നീട് അവര്‍ പാര്‍ട്ടി മാറുകയായിരുന്നു. ആക്രമികളെ എത്രയും പെട്ടെന്ന് പിടികൂടാനുള്ള അന്വേഷണത്തിലാണ് തങ്ങളെന്ന് വെസ്റ്റ് മിഡ്‌നാപൂര്‍ എസ്.പി ഭാരതി ഘോഷ് പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.