2019 November 20 Wednesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

മധ്യപ്രദേശില്‍ തെരുവില്‍ വിസര്‍ജിച്ച രണ്ട് ദലിത് കുട്ടികളെ മേല്‍ജാതിക്കാര്‍ അടിച്ചുകൊന്നു

ശിവപുരി: മധ്യപ്രദേശില്‍ പൊതുസ്ഥലത്ത് വിസര്‍ജിച്ച രണ്ട് ദലിത് കുട്ടികളെ അടിച്ചുകൊന്നു. ശിവപുരി ജില്ലയില്‍ പഞ്ചായത്ത് ഓഫിസിനു മുന്നില്‍ വിസര്‍ജിച്ചുവെന്ന കാരണം പറഞ്ഞാണ് കുട്ടികളെ രണ്ടംഗ സംഘം അടിച്ചുകൊന്നത്.

പുലര്‍ച്ചെ ആറരയോടെയാണ് സംഭവമുണ്ടായ്ത. റോഷനി ബാല്‍മികി (12), അവിനാഷ് ബാല്‍മികി (10) എന്നിവരാണ് കൊല്ലപ്പെട്ടത്.

ഭാവ്‌കേധി ഗ്രാമത്തിലെ മേല്‍ജാതിക്കാരാണ് കുട്ടികളെ മര്‍ദിച്ചുകൊന്നതെന്ന് പിതാവ് പറഞ്ഞു.

ഹകിം യാദവ്, ഇയാളുടെ സഹോദരന്‍ രാമേശ്വര്‍ യാദവ് എന്നീ രണ്ടു പേരെ സംഭവത്തില്‍ പൊലിസ് അറസ്റ്റ് ചെയ്തു. ഇവര്‍ രണ്ടു പേര്‍ മാത്രമാണ് കേസിലുള്‍പ്പെട്ടതെന്ന് പൊലിസ് അറിയിച്ചു.

കടുത്ത രീതിയിലുള്ള ജാതി വിവേചനമാണ് ഇവിടെയുള്ളതെന്ന് കുട്ടികളുടെ പിതാവ് മനോജ് ബാല്‍മികി പറഞ്ഞു. മേല്‍ജാതിക്കാര്‍ വെള്ളമെടുത്തതിനു ശേഷം മാത്രമേ പൊതു പൈപ്പില്‍ നിന്ന് തങ്ങള്‍ക്ക് വെള്ളം എടുക്കാന്‍ അനുമതിയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.