2018 August 19 Sunday
നിങ്ങളെല്ലാം ആദമില്‍ നിന്നാണ്; ആദം മണ്ണില്‍ നിന്നും.
മുഹമ്മദ് നബി (സ)

‘116 എം.എല്‍.എമാരുണ്ട്, റിസോര്‍ട്ട് ഉടമകള്‍ അവകാശവാദമുന്നയിച്ചു’- ട്രോളി പ്രകാശ് രാജ്

ബംഗളുരു: കര്‍ണാടകയില്‍ രാഷ്ട്രീയനാടകത്തെ ട്രോളി നടന്‍ പ്രകാശ് രാജ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത യെഡിയൂരപ്പയ്ക്കു ഗവര്‍ണര്‍ വാജുഭായ് വാല ഭൂരിപക്ഷം തെളിയിക്കാന്‍ 15ദിവസം സമയം നല്‍കിയിരിക്കുകയാണ്. ഈ അവസരത്തില്‍ കോണ്‍ഗ്രസ്, ജെ.ഡി.എസ് പാര്‍ട്ടികള്‍ കുതിരക്കച്ചവടം ഭയന്ന് എം.എല്‍.എമാരെ റിസോര്‍ട്ടിലേക്കും മാറ്റി. ഈ സാഹചര്യത്തെയാണ് പ്രകാശ് രാജ് ട്വിറ്ററിലൂടെ ട്രോളിയത്.

പ്രകാശ് രാജിന്റെ ട്രോള്‍ ഇങ്ങനെ: കര്‍ണാടക ബ്രേക്കിങ് ന്യൂസ്…!!! ഹോളിഡേ റിസോര്‍ട്ട് മാനേജര്‍മാര്‍ ഗവര്‍ണറെ കണ്ടു സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചു. 116 എംഎല്‍എമാര്‍ അവരുടെ കൈവശമുണ്ടെന്നതാണു കാരണം… കളി ഇപ്പോള്‍ തുറന്നിരിക്കുകയാണ്. എല്ലാവരും രാഷ്ട്രീയത്തില്‍ ‘റിസോര്‍ട്ട്’ കളിക്കുകയാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.