2019 May 21 Tuesday
ജനങ്ങളില്‍ നിന്നു നീ മുഖം തിരിച്ച് കളയരുത് അഹന്ത കാണിച്ച് ഭൂമിയില്‍ നടക്കയുമരുത് (വിശുദ്ധ ഖുര്‍ആന്‍)

രാജ്യ താല്‍പര്യത്തിനെതിരായ ട്വീറ്റ്: ട്വിറ്റര്‍ ജീവനക്കാര്‍ ഏഴു വര്‍ഷം വരെ തടവു നേരിടേണ്ടി വരുമെന്ന് കേന്ദ്ര സര്‍ക്കാര്‍

 

ന്യൂഡല്‍ഹി: രാജ്യ താല്‍പര്യത്തിനെതിരായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയതില്‍ ട്വിറ്ററിനെതിരെ നടപടിയെടുക്കുമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പ്.

ഐറ്റി ആക്ട് പ്രകാരം ട്വിറ്ററിനെതിരെ നടപടി എടുക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്. തെരഞ്ഞെടുപ്പിനു മുന്നോടിയായി, നിരവധി അക്കൗണ്ടുകളെപ്പറ്റി ട്വിറ്ററിന് മുന്നറിയിപ്പു നല്‍കിയിരുന്നു. രാജ്യത്തെ ഐ.ടി നിയമങ്ങള്‍ ലംഘിക്കുന്നവയാണ് ഇവയെല്ലാം. എന്നാല്‍ ട്വിറ്ററില്‍ നിന്ന് വേണ്ട പ്രതികരണം ലഭിച്ചില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം ട്വിറ്റര്‍ പാലിക്കാത്തതാണ് സെക്ഷന്‍ 69 എ പ്രകാരം നടപടിയെടുക്കുമെന്ന മുന്നറിയിപ്പിന് കാരണം. കമ്പനിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വ്യവസ്ഥകളാണ് ആക്ടിലുള്ളത്.

ഇക്കാര്യത്തില്‍ ട്വിറ്റര്‍ സ്ഥാപകന്‍ ജാക്ക് ഡോര്‍സിയെ ചോദ്യം ചെയ്യാനായി പാര്‍ലമെന്ററി സമിതി വിളിപ്പിച്ചെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. കമ്പനി നിയമം പാലിക്കാന്‍ തയ്യാറാവാത്ത സാഹചര്യത്തില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.