2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

തുര്‍ക്കിയില്‍ വധശിക്ഷ പുനസ്ഥാപിക്കാന്‍ നീക്കം

ഇസ്താംബൂള്‍: തുര്‍ക്കിയില്‍ വധശിക്ഷ പുനസ്ഥാപിക്കണമെന്ന ആവശ്യം പരിഗിക്കുമെന്ന് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഖാന്‍. ഉന്നത സൈനിക ഉദ്യോഗസ്ഥരടക്കം ആറായിരത്തോളം പേരാണ് ഭരണ അട്ടിമറി ശ്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നത്. ഇവരെ രാജ്യദ്രോഹക്കുറ്റം ചുമത്തി വിചാരണ ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

‘ഭരണം അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ അതിന്റെ വില നല്‍കണം. കാര്യങ്ങള്‍ അധികം വൈകിപ്പിക്കാന്‍ സാധിക്കില്ല. ജനാധിപത്യത്തില്‍ ജനങ്ങളുടെ അഭിപ്രായമനുസരിച്ചാണ് തീരുമാനമെടുക്കുക. വധശിക്ഷ പുനസ്ഥാപിക്കുന്ന കാര്യം പ്രതിപക്ഷവുമായി ചര്‍ച്ച നടത്തിയ ശേഷം തീരുമാനമെടുക്കും’ ഉര്‍ദുഖാന്‍ പറഞ്ഞു.

2004 ല്‍ യുറോപ്യന്‍ യൂണിയനില്‍ അംഗത്വം നേടാന്‍ വേണ്ടിയാണ് തുര്‍ക്കിയില്‍ വധശിക്ഷ നിരോധിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച്ച അര്‍ധരാത്രിയിലാണ് തുര്‍ക്കിയില്‍ സൈനിക അട്ടിമറിക്ക് ശ്രമം നടന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.