2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

2016 അട്ടിമറിശ്രമം: തുര്‍ക്കിയില്‍ 104 സൈനികര്‍ക്ക് ജീവപര്യന്തം

അങ്കാറ: തുര്‍ക്കിയില്‍ 2016 ല്‍ നടന്ന സൈനിക അട്ടിമറി ശ്രമത്തില്‍ ശിക്ഷാവിധി. ഗൂഢാലോചനാ കുറ്റത്തിന് വിചാരണ ചെയ്ത 104 പേര്‍ക്ക് ജീവപര്യന്തം ശിക്ഷവിധിച്ചു.

പശ്ചിത തുര്‍ക്കി പ്രവിശ്യയായ ഇസ്മറിലെ കോടതിയുടേതാണ് വിധി. കഠിനമായ ജീവപര്യന്തമാണ് ശിക്ഷ. തുര്‍ക്കിയില്‍ വധശിക്ഷയ്ക്കു പകരമായി കൊണ്ടുവന്ന ശിക്ഷയാണിത്.

പരാജയപ്പെട്ട് അട്ടിമറി ശ്രമത്തില്‍ 280 സൈനികരാണ് മൊത്തം വിചാരണയിലുണ്ടായിരുന്നത്.

മുന്‍ വ്യോമസേനാ മേധാവി ഹസന്‍ ഹുസൈന്‍ ഡെമിറസ്ലാന്‍, ഏജിയന്‍ ആര്‍മി കമാന്‍ഡ് മേധാവി മംമ്ദൂഹ് ഹാക്കിബ്ലെന്‍ തുടങ്ങിയവരും ശിക്ഷ ലഭിച്ചവരിലുണ്ട്.

പ്രസിഡന്റിനെ വധിക്കാന്‍ ശ്രമിച്ചെന്ന കുറ്റത്തിന് 21 പേര്‍ക്ക് 20 വര്‍ഷത്തെ ജയില്‍വാസവും 31 പേര്‍ക്ക് ഏഴര വര്‍ഷം മുതല്‍ പത്തര വര്‍ഷം വരെയുള്ള തടവുമാണ് വിധിച്ചത്.

സൈനിക അട്ടിമറിക്കു ശ്രമിച്ച രാത്രിയില്‍ ഏജിയന്‍ റിസോര്‍ട്ടില്‍ തങ്ങുകയായിരുന്ന പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനെ വധിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.