2019 April 22 Monday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

തുര്‍ക്കിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

അങ്കാറ: തുര്‍ക്കിയില്‍ മൂന്നു മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്ത് സൈനിക അട്ടിമറിക്കു ശ്രമമുണ്ടായ സാഹചര്യത്തെതുടര്‍ന്നാണ് പ്രസിഡന്റ് തയ്യിബ് ഉര്‍ദുഗാന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ബുധനാഴ്ച്ച ചേര്‍ന്ന രാജ്യത്തെ സുരക്ഷാ ഉദ്യോഗസ്ഥരുടേയും മന്ത്രിമാരുടേയും യോഗമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള തീരുമാനമെടുത്തത്.

സൈനിക അട്ടിമറിയില്‍ ഭാഗമായിട്ടുള്ള എല്ലാ തീവ്രവാദ സംഘടനകളെയും തുടച്ചുനീക്കുന്നതിന് ഈ അടിയന്തരാവസ്ഥ ആവശ്യമാണെന്ന് അങ്കാറയില്‍ ചേര്‍ന്ന ദേശീയ സുരക്ഷാ കൗണ്‍സില്‍ യോഗത്തിനു ശേഷം പ്രസിഡന്റ് ഉര്‍ദുഗാന്‍ പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് തുര്‍ക്കിയില്‍ സൈനിക അട്ടിമറിശ്രമം നടന്നത്. ജനകീയ സഹകരണത്തോടെ പ്രസിഡന്റ് ശ്രമം പരാജയപ്പെടുത്തുകയായിരുന്നു. അട്ടിമറിയുമായി ബന്ധപ്പെട്ട് 5000 ത്തോളം പേരാണ് തുര്‍ക്കിയില്‍ അറസ്റ്റിലായത്. കുര്‍ദ്ദിഷ് പോരാളികളെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി 2002ലാണ് തുര്‍ക്കിയില്‍ അവസാനമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.