2020 February 16 Sunday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

തുനീഷ്യന്‍ പ്രസിഡന്റ് അസ്സബ്‌സി അന്തരിച്ചു; വിടപറഞ്ഞത് തുനീഷ്യയില്‍ ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഭരണാധികാരി

 

തൂനിസ്: തുനീഷ്യയുടെ പ്രസിഡന്റും ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട നേതാവുമായ മുഹമ്മദ് ബാജീ ഖാഇദ് അസ്സബ്‌സി അന്തരിച്ചു. 92 വയസ്സായിരുന്നു. നീണ്ടകാലം ഭരിച്ച ഏകാധിപതി സൈനുല്‍ ആബിദീന്‍ ബിന്‍ അലിക്കു ശേഷം 2011ല്‍ പ്രധാനമന്ത്രിയായ അസ്സബ്‌സിയാണ് രാജ്യത്തിന് മൗലികാവകാശങ്ങളും തെരഞ്ഞെടുപ്പും അനുവദിക്കുന്ന ജനാധിപത്യ ഭരണഘടന തയാറാക്കാന്‍ മുന്‍കൈയെടുത്തത്. 2015ല്‍ തുനീഷ്യയിലെ സിവില്‍ സൊസൈറ്റി സംഘടനകള്‍ക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചതും ഇദ്ദേഹത്തിന്റെ നേതൃപാടവം മൂലമായിരുന്നു. ഇടതുപക്ഷ മതേതര പാര്‍ട്ടിയായി അറിയപ്പെടുന്ന നിദാഅ് തുനിസ് നേതാവ് കൂടിയാണ് അസ്സബ്‌സി.

Tunisian president Beji Caid Essebsi dies at 92


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News