2019 July 21 Sunday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ചൈന- യു.എസ് വ്യാപാരയുദ്ധത്തില്‍ അയവ്: ചൈനീസ് ഉല്‍പന്നങ്ങള്‍ക്കു മേല്‍ അധിക നികുതി തല്‍ക്കാലം ചുമത്തില്ല

 

വാഷിങ്ടണ്‍: ചൈന- യു.എസ് വ്യാപാര യുദ്ധത്തില്‍ ചെറിയ അയവ്. ചൈനീസ് ഉല്‍പന്നങ്ങളുടെ മേല്‍ അധിക നികുതി ചുമത്തുന്നതിനുള്ള ഡെഡ് ലൈന്‍ നീട്ടുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

200 ബില്യണ്‍ വിലമതിക്കുന്ന ചൈനീസ് ഉല്‍പന്നങ്ങള്‍ക്കു മേല്‍ താരിഫ് വര്‍ധിപ്പിക്കുമെന്നായിരുന്നു ട്രംപ് പ്രഖ്യാപിച്ചിരുന്നത്. മാര്‍ച്ച് ഒന്നു മുതലാണ് ഇത് നടപ്പാക്കാനിരുന്നത്.

എന്നാല്‍ കഴിഞ്ഞയാഴ്ചകളില്‍ വാഷിങ്ടണില്‍ ഇരുരാജ്യങ്ങളും തമ്മില്‍ വ്യാപാര ചര്‍ച്ചകള്‍ നടന്നു. ഇതിലെ പുരോഗതിയാണ് തീരുമാനം മാറ്റിവയ്ക്കാന്‍ കാരണമെന്ന് ട്രംപ് ട്വീറ്റ് ചെയ്തു.

കഴിഞ്ഞവര്‍ഷമുണ്ടായ ഏറ്റവും വലിയ വ്യാപാര യുദ്ധമായിരുന്നു യു.എസും ചൈനയും തമ്മിലുണ്ടായത്. നിലവില്‍ 10 ശതമാനമുള്ള താരിഫ് 25 ശതമാനമായി ഉയര്‍ത്തുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.