2018 December 18 Tuesday
ശ്രമത്തിലാണ്, ഫലപ്രാപ്തിയിലല്ല സംതൃപ്തി ഉളവാകുന്നത്.

‘തയ്യാറായിക്കോളൂ, മിസൈല്‍ വരുന്നുണ്ട്’- സിറിയന്‍ പ്രതിസന്ധിയില്‍ റഷ്യയെ വെല്ലുവിളിച്ച് ട്രംപ്

വാഷിങ്ടണ്‍: സിറിയയില്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദിനെ പിന്തുണയ്ക്കുന്ന റഷ്യയ്‌ക്കെതിരെ മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സിറിയയില്‍ രാസായുധം പ്രയോഗിച്ചതിന് തിരിച്ചടിയായി യു.എസ് മിസൈലുകള്‍ വരുന്നുണ്ടെന്ന് ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

ബഷാറിനെ മൃഗമെന്നു വിശേഷിപ്പിച്ചാണ് ട്രംപിന്റെ ട്വീറ്റ്. വാതകാക്രമണം നടത്തി തന്റെ ജനതയെ കൊല്ലുകയും അത് ആസ്വദിക്കുകയും ചെയ്യുന്ന മൃഗത്തിന്റെ പങ്കാളി ആവരുത് റഷ്യയെന്ന് ട്രംപ് ട്വീറ്റ് ചെയ്തു.

ശനിയാഴ്ച സിറിയയിലെ ദൂമയില്‍ രാസായുധാക്രമണം നടത്തിയ സിറിയന്‍ സര്‍ക്കാര്‍ നടപടിക്കെതിരെ യു.എന്‍ സുരക്ഷാ സമിതിയില്‍ അമേരിക്ക കൊണ്ടുവന്ന പ്രമേയം റഷ്യ ഇന്നലെ വീറ്റോ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ട്രംപിന്റെ ട്വീറ്റ്. സിറിയയില്‍ വിമതര്‍ക്കെതിരെ നടക്കുന്ന ആക്രമണത്തില്‍ ബഷാറിന് പിന്തുണ നല്‍കുന്നത് റഷ്യയാണ്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.