2019 September 16 Monday
വിശുദ്ധനും പാപിയും തമ്മില്‍ ആകെയുള്ള വ്യത്യാസം, വിശുദ്ധന് ഒരു ഭൂതകാലമുണ്ടായിരുന്നുവെന്നതും, പാപിയ്ക്ക് ഒരു ഭാവികാലമുണ്ടെന്നതും മാത്രം.

ചൈനയിലെ പ്രവര്‍ത്തനം നിര്‍ത്തണമെന്ന് അമേരിക്കന്‍ കമ്പനികളോട് ട്രംപ്; അങ്ങനെ പറയാന്‍ അധികാരമില്ലെന്ന് മാധ്യമങ്ങള്‍

 

വാഷിങ്ടണ്‍: യു.എസ്- ചൈന വ്യാപാര യുദ്ധം മുറുകുന്നു. ഉല്‍പന്നങ്ങള്‍ക്ക് ഉയര്‍ന്ന താരിഫ് ചുമത്തുന്ന നടപടികള്‍ക്കൊടുവില്‍, അമേരിക്കന്‍ കമ്പനികളോട് ചൈനയിലെ പ്രവര്‍ത്തനം നിര്‍ത്താന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ട്രംപ്.

എന്നാല്‍ സ്വകാര്യ കമ്പനികളോട് ഒരു രാജ്യം വിടാന്‍ പറയാന്‍ പ്രസിഡന്റിന് എന്തധികാരണ് ഉള്ളതെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ ചോദ്യമുന്നയിക്കുന്നു.

ചൈനീസ് ഇറക്കുമതി ഉല്‍പന്നങ്ങള്‍ക്കു മേല്‍ 5 ശതമാനം താരിഫ് വര്‍ധിപ്പിച്ചതിനു പിന്നാലെ 75 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഉല്‍പന്നങ്ങള്‍ക്കു മേല്‍ ചൈനയും നികുതി വര്‍ധിപ്പിച്ചിരുന്നു. ഇതിനു പ്രതികരണമായാണ് ട്രംപിന്റെ മറുപടി.

ചൈനയ്ക്ക് പകരം മറ്റൊരു രാജ്യം നോക്കാന്‍ അമേരിക്കന്‍ കമ്പനികളോട് ‘ഉത്തരവിടുന്നു’ എന്നാണ് ട്രംപ് വെള്ളിയാഴ്ച ട്വീറ്റ് ചെയ്തത്. എന്നാല്‍ ഇങ്ങനെ ഉത്തരവിടാന്‍ ട്രംപിനാവില്ലെന്നാണ് മാധ്യമങ്ങള്‍ കണ്ടുപിടിച്ചത്. ഇതിനു മറുപടിയുമായി ട്രംപ് രംഗത്തെത്തി. എല്ലാ വ്യാജ റിപ്പോര്‍ട്ടര്‍മാരും പ്രസിഡന്‍ഷ്യല്‍ അധികാരങ്ങള്‍ എന്താണെന്നറിയാന്‍ എമര്‍ജന്‍സി ഇക്കണോമിക് പവേര്‍സ് ആക്ട് 1977 നോക്കണമെന്ന് ട്രംപ് പറഞ്ഞു. ഈ വിഷയം ഇവിടെ അവസാനിപ്പിച്ചെന്നും ഒടുവില്‍ ട്രംപ് കുറിച്ചു.

അതേസമയം, ചൈനയും യു.എസും തമ്മിലുള്ള വ്യാപാരയുദ്ധം മൂര്‍ഛിക്കുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയില്‍ ഗുരുതര പ്രത്യാഘാതമുണ്ടാക്കുകയാണ്. നിലവല്‍ കടുത്ത പ്രതിസന്ധിയിലുള്ള സമ്പദ്‌വ്യവസ്ഥയെ കൂടുതല്‍ തള്ളിയിടാനാണ് ഇതു സഹായിക്കുക.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News