2019 July 21 Sunday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ട്രംപിനെ റിപബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള റിപബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി ഡൊണാള്‍ഡ് ട്രംപിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഓഹിയോവിലെ ക്ലീവ്‌ലാന്‍ഡില്‍ നടന്ന പാര്‍ട്ടിയുടെ കണ്‍വന്‍ഷനിലാണ് പ്രഖ്യാപനമുണ്ടായത്. മൂന്നു ദിവസമുണ്ടായിരുന്ന കണ്‍വന്‍ഷന്‍ പ്രഖ്യാപനത്തോടെ ട്രംപിനെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ ഏറ്റുമുട്ടലിനും ഇറങ്ങിപ്പോക്കിനും വേദിയായി.

ഒരു വര്‍ഷത്തെ ക്യാംപയിനു ശേഷമാണ് കണ്‍വന്‍ഷനില്‍ ട്രംപിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 50 സംസ്ഥാനങ്ങളില്‍ നിന്നായി 5000ത്തോളം പ്രതിനിധികളാണ് കണ്‍വന്‍ഷനില്‍ പങ്കെടുത്തത്. ട്രംപിന്റെ നോമിനേഷന്‍ തടയാന്‍ ട്രംപ് വിരുദ്ധര്‍ ശ്രമിച്ചെങ്കിലും അട്ടിമറി ശ്രമം നടന്നില്ല. കണ്‍വന്‍ഷനില്‍ സ്ഥാനാര്‍ഥിത്വത്തിന് ആവശ്യമായ 1237 വോട്ടുകള്‍ നേടിയായിരുന്നു ട്രംപ് തെരഞ്ഞെടുക്കപ്പെട്ടത്. ഇലക്ഷനില്‍ താന്‍ ശക്തമായി പോരാടുമെന്നും നിങ്ങളുടെ പ്രതീക്ഷയ്ക്ക് കോട്ടംവരുത്തില്ലെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.