2019 August 23 Friday
നീ വിധിപറയുകയാണെങ്കില്‍ നീതിപൂര്‍വം വിധിപറയുക. നിശ്ചയം, അല്ലാഹു നീതിമാന്മാരെ സ്‌നേഹിക്കുന്നു. ഖുര്‍ആന്‍ (5:42)

കശ്മിര്‍ വിഷയത്തില്‍ ട്രംപ് മധ്യസ്ഥത വഹിക്കട്ടെ: ഇമ്രാന്‍ ഖാന്‍

വാഷിങ്ടണ്‍: ഉഭയകക്ഷി ചര്‍ച്ച കശ്മിര്‍ വിഷയത്തിലെ ഇന്ത്യാ-പാകിസ്താന്‍ പ്രശ്‌നത്തിനുള്ള പരിഹാരമല്ലെന്നും യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വിഷയത്തില്‍ വലിയ പങ്ക് വഹിക്കാനാകുമെന്നും പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. ഡോണള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപിനോട് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ഇമ്രാന്റെ പ്രതികരണം. അതേസമയം ഇന്ത്യ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. ജനറല്‍ പര്‍വേസ് മുശറഫും അടല്‍ബിഹാരി വാജ്‌പേയും നേതൃസ്ഥാനങ്ങളില്‍ ഉണ്ടായപ്പോള്‍ തങ്ങള്‍ പ്രശ്‌നപരിഹാരത്തിനായി മുന്നിട്ടിരങ്ങിയിരുന്നു. എന്നാല്‍ അതിനു ശേഷം നമ്മള്‍ രണ്ട് ദ്രുവങ്ങളിലായി.

ഡോണള്‍ഡ് ട്രംപിന് ഇന്ത്യ-പാക് പ്രശ്‌നത്തില്‍ വലിയ പങ്കുവഹിക്കാനാകുമെന്നും ഇന്ത്യ ഇതിനായി മുന്നോട്ടുവരട്ടെയെന്ന് ഞാന്‍ ആഗ്രഹിക്കുന്നതായും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. 1.3 ബില്യണ്‍ ജനങ്ങളെ കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്. ഇന്ത്യ ആണവായുധങ്ങള്‍ ഉപേക്ഷിച്ചാല്‍ തങ്ങളും ഉപേക്ഷിക്കും.

ആണവായുധങ്ങള്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സമാധാനത്തിനുള്ള ഒപ്ഷനല്ല. ആണവയുദ്ധം സ്വയം നശിക്കാനേ കാരണമാവുകയുള്ളൂ. കാരണം ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ 2500 മൈല്‍ ദൂരമേയുള്ളൂ-ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.