2019 May 19 Sunday
അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും യേശു

പിടിച്ചെടുത്ത അന്തര്‍വാഹിനി തിരിച്ചുനല്‍കുമെന്ന് ചൈന; നിങ്ങള്‍ തന്നെ എടുത്തോയെന്ന് ട്രംപിന്റെ മറുപടി

 

വാഷിങ്ടണ്‍: ദക്ഷിണ ചൈനാ കടലില്‍ നിന്ന് ചൈനീസ് സേന പിടിച്ചെടുത്ത യു.എസ് അന്തര്‍വാഹിനി ഇരുരാജ്യങ്ങളും തമ്മില്‍ പുതിയ പ്രശ്‌നത്തിലേക്ക് വഴിവയ്ക്കുന്നു. അന്തര്‍വാഹിനി അമേരിക്കയ്ക്കു തിരികെ നല്‍കാമെന്ന് ചൈന അറിയച്ചതിനു പിന്നാലെ അതു തങ്ങള്‍ക്കു വേണ്ടെന്നും നിങ്ങള്‍ തന്നെ എടുത്തോളൂയെന്നുമുള്ള മറുപടിയുമായി നിയുക്ത യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് രംഗത്തെത്തി.

ഫിലിപ്പൈന്‍സിനു സമീപത്തെ സ്യൂബിക് ഉള്‍ക്കടലില്‍ നിന്ന് 50 നോട്ടിക്കല്‍ മൈല്‍ അകലെ വച്ചായിരുന്നു അമേരിക്കന്‍ നേവിയുടെ അന്തര്‍വാഹിനി ചൈനീസ് നേവി പിടിച്ചെടുത്തത്. ദക്ഷിണ ചൈനാ കടലില്‍ ആധിപത്യം സ്ഥാപിക്കാന്‍ ഇരുരാജ്യങ്ങളും നടത്തുന്ന ശ്രമങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് സംഭവം.

ചൈന പിടിച്ചെടുത്ത യു.എസ് അന്തർവാഹിനി

ചൈന പിടിച്ചെടുത്ത യു.എസ് അന്തർവാഹിനി

സംഭവം നിയമവിരുദ്ധമായ പിടിച്ചെടുക്കലാണെന്നറിയിച്ച് യു.എസ് പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ട്ടെറും രംഗത്തെത്തിയിരുന്നു. എന്നാല്‍ കപ്പല്‍ സഞ്ചാര ദിശ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണ് അന്തര്‍വാഹിനി പിടിച്ചെടുത്തതെന്നാണ് ചൈനയുടെ വാദം.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.