2020 February 25 Tuesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ട്രംപിന് മൂക്കുകയറിടുന്നു; ഇറാനെതിരായ യുദ്ധ അധികാരം കുറയ്ക്കാന്‍ സെനറ്റ്

 

വാഷിങ്ടണ്‍: ഇറാനെതിരായ യുദ്ധത്തിലുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അധികാരം കുറയ്ക്കുന്ന നിയമത്തിനു സെനറ്റിന്റെ പിന്തുണ. സെനറ്റര്‍ ടിം കെയ്ന്‍ അവതരിപ്പിച്ച പ്രമേയം 45നെതിരേ 55 വോട്ടുകള്‍ക്കു പാസായി. ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ എട്ടു സെനറ്റര്‍മാരും പ്രമേയത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തി. ഇനി ഇറാനെതിരേ സൈനിക നടപടി സ്വീകരിക്കണമെങ്കില്‍ ട്രംപിനു കോണ്‍ഗ്രസിന്റെ അംഗീകാരം ലഭിക്കണം.
ഇറാന്റെ മുതിര്‍ന്ന സൈനിക മേധാവി ഖാസിം സുലൈമാനിയെ ട്രംപിന്റെ നിര്‍ദേശപ്രകാരം യു.എസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊലപ്പെടുത്തുകയും ഇതിനു തിരിച്ചടിയായി ഇറാന്‍ ഇറാഖിലെ യു.എസ് സൈനിക താവളങ്ങള്‍ക്കുനേരെ മിസൈല്‍ ആക്രമണം നടത്തുകയും ചെയ്തിരുന്നു. ഇതു മേഖലയില്‍ യുദ്ധഭീതി പരത്തിയതിനു പിന്നാലെയാണ് സെനറ്റിന്റെ പുതിയ നീക്കം. പ്രമേയം ട്രംപിനോ പ്രസിഡന്‍സിക്കോ എതിരല്ലെന്നും കോണ്‍ഗ്രസിന്റെ അധികാരം പുനഃസ്ഥാപിക്കാനുള്ള നടപടിയാണെന്നും കെയ്ന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍, ട്രംപിനും മറ്റു പ്രസിഡന്റുമാര്‍ക്കും അമേരിക്കയെ പെട്ടെന്നുള്ള ആക്രമണങ്ങളില്‍നിന്നു പ്രതിരോധിക്കാനുള്ള അധികാരമുണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സെനറ്റ് പാസാക്കിയ നിയമത്തെ ട്രംപ് വീറ്റോ ചെയ്യാനുള്ള സാധ്യത കൂടുതലാണ്. ഇതിനെ മറികടക്കണമെങ്കില്‍ റിപ്പബ്ലിക്കന്‍മാര്‍ക്കു ഭൂരിപക്ഷമുള്ള സെനറ്റില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടണം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.