2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കാനഡ- യു.എസ് അതിര്‍ത്തി സമീപ ഭാവിയില്‍ തുറക്കില്ലെന്നു കനേഡിയന്‍ പ്രധാനമന്ത്രി

പി.പി ചെറിയാന്‍

കാനഡ: യു.എസ്- കാനഡ അതിര്‍ത്തി സമീപ ഭാവിയിലൊന്നും പൂര്‍ണ്ണമായി തുറക്കില്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡൊ പറഞ്ഞു. ഏപ്രില്‍ 16 വ്യാഴാഴ്ച പ്രധാനമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

യുഎസ്- കാനഡ അതിര്‍ത്തി 5500 മൈല്‍ നീണ്ടു കിടക്കുന്നു. ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ കൊവിഡ് എന്ന മഹാമാരിയെ നിയന്ത്രിക്കുന്നതിന് അതിര്‍ത്തിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്. യു.എസ് ഗവണ്‍മെന്റുമായി അതിര്‍ത്തി നിയന്ത്രണങ്ങളെ കുറിച്ചു ചര്‍ച്ച നടത്തിവരികയാണെന്നും ജസ്റ്റിന്‍ പറഞ്ഞു.

അത്യാവശ്യകാര്യങ്ങള്‍ക്ക് അതിര്‍ത്തിയിലൂടെ കര്‍ശന പരിശോധനയ്ക്കുവിധേയമായി പ്രവേശനം അനുവദിക്കുന്നതായും പ്രധാനമന്ത്രി അറിയിച്ചു. എല്ലാ രാജ്യങ്ങളും ചെയ്യുന്നതുപോലെ ഞങ്ങള്‍ക്കും ഞങ്ങളുടെ പൗരന്മാരെ സംരക്ഷിക്കേണ്ടതുണ്ട്. അമേരിക്കന്‍ ജനസംഖ്യയുമായി തുലനം ചെയ്യുമ്പോള്‍ ഒന്‍പതിരട്ടി കുറവാണ് കനേഡിയന്‍ ജനസംഖ്യ. അവരുടെ ആരോഗ്യത്തിനും സുരക്ഷിതത്വത്തിനുമാണ് ഞങ്ങള്‍ മുന്‍ഗണന നല്‍കുന്നത്.

ന്യൂയോര്‍ക്ക് സംസ്ഥാനവുമായി ബന്ധപ്പെട്ടു കിടക്കുന്ന രണ്ടു കനേഡിയന്‍ പ്രവിശ്യകളിലാണ് (ക്യുബക്ക്, ഒന്റാരിയൊ) കൊറോണ വൈറസ് വ്യാപകമായി കണ്ടുവരുന്നത്. കൊവിഡ് 19 വ്യാപകമാകുന്നതിനു മുമ്പ് 2.4 ബില്യണ്‍ വിലമതിക്കുന്ന വസ്തുക്കളും 400,000 ആളുകളുമാണ് യു.എസ്- കാനഡ അതിര്‍ത്തി കടന്നുപോയിരുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

അമേരിക്കയുമായി നല്ല ബന്ധമാണ് കാനഡ വച്ചു പുലര്‍ത്തുന്നതെന്നും അതിര്‍ത്തി തുറക്കുന്ന കാര്യം ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.