2018 December 13 Thursday
തനിക്കു ലഭിച്ച കുറഞ്ഞ ഗുണത്തിനു നന്ദി ചെയ്യാത്തവന്‍ അധിക ഗുണങ്ങള്‍ക്കും നന്ദി ചെയ്യുകയില്ല

ഇന്ത്യ -വിന്‍ഡീസ് ഏകദിനം തിരുവനന്തപുരത്ത് തന്നെ നടത്തും

തിരുവനന്തപുരം: ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ഏകദിന ക്രിക്കറ്റ് മത്സരത്തിന് തിരുവനന്തപുരം കാര്യവട്ടത്തെ സ്‌പോര്‍ട്‌സ് ഹബ്ബ് സ്‌റ്റേഡിയം തന്നെ വേദിയാകും.

മത്സരം തിരുവനന്തപുരത്തുവച്ചുതന്നെ നടത്തണമെന്ന് കായികമന്ത്രി എ.സി.മൊയ്തീനും വിനോദസഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനും കെ.സി.എ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് കായിക മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. കൊച്ചിയിലെ ഫിഫ അംഗീകാരമുള്ള ഫുട്‌ബോള്‍ സ്റ്റേഡിയം ഇപ്പോള്‍ ക്രിക്കറ്റ് മത്സരത്തിനായി ഉപയോഗിക്കുന്നതിലെ അശാസ്ത്രീയത കൂടി കണക്കിലെടുത്താണ് തീരുമാനം.

ഇന്ത്യ – വെസ്റ്റ്ഇന്‍ഡീസ് ഏകദിനം കേരളപ്പിറവി ദിനത്തില്‍ തിരുവനന്തപുരത്ത് നടത്തുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. തൊട്ടുപിന്നാലെ വേദി കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു.

കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലെ ലോക നിലവാരമുള്ള ടര്‍ഫ് തകര്‍ത്തു ക്രിക്കറ്റിനായി മൈതാനം സജ്ജമാക്കാനുള്ള നീക്കത്തിനെതിരേ വിവിധ കോണുകളില്‍ നിന്നും പ്രതിഷേധം ശക്തമായതോടെ സര്‍ക്കാരും ഫുട്‌ബോളിനൊപ്പമുള്ള നിലപാടിലേക്ക് നീങ്ങിയത്.

ക്രിക്കറ്റ് മത്സരം തിരുവനന്തപുരത്ത് നടത്തിയാല്‍ മതിയെന്ന നിലപാടുമായി കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കാരും സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, ഐ.എം വിജയന്‍ തുടങ്ങിയ മുന്‍ ഇതിഹാസ കായിക താരങ്ങളും രംഗത്ത് വന്നിരുന്നു.

തിരുവനന്തപുരം, കൊച്ചി ലോബികള്‍ തമ്മില്‍ കേരള ക്രിക്കറ്റ് അസോസിയേഷനിലെ അപ്രമാധിത്വത്തിന് വേണ്ടിയുള്ള വടംവലിയാണ് തിരുവനന്തപുരത്ത് നിന്ന് മത്സരം കൊച്ചിയിലേക്ക് കൊണ്ടു വരാന്‍ നീക്കം നടന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.