2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

തലസ്ഥാനത്ത് സ്ഥിതി മുംബൈക്കും ചെന്നൈക്കും സമാനം: ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി

തിരുവനന്തപുരം: സമ്പര്‍ക്കരോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്ത് ഏര്‍പ്പെടുത്തിയിരുന്ന ലോക്ക്ഡൗണ്‍ നീട്ടി. നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി നീട്ടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതിവ്യാപന മേഖലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.
കോവിഡ് വ്യാപനത്തില്‍ തലസ്ഥാനത്തെ സ്ഥിതി ചെന്നൈയ്ക്കും മുംബൈയ്ക്കും സമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമ്പര്‍ക്കത്തിലൂടെ രോഗ ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് പ്രതികരണം. തിരുവനന്തപുരത്ത് ഇന്നുമാത്രം 129 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ ഇതില്‍ 105 പേര്‍ക്കും വൈറസ് ബാധയുണ്ടായത് സമ്പര്‍ക്കത്തിലൂടെയാണ്.

തിരുവനന്തപുരത്ത് സാമൂഹിക വ്യാപനമില്ലെന്നും സൂപ്പര്‍ സ്പ്രെഡ് മാത്രമാണുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സമൂഹവ്യാപനം എന്ന ഭീതിജനകമായ അവസ്ഥയിലേക്ക് എത്തിയിട്ടില്ലെങ്കിലും ചില ക്ലസ്റ്ററുകളില്‍ സൂപ്പര്‍ സ്പ്രെഡ് എന്ന നിലയിലേക്ക് രോഗവ്യാപനം എത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായാണ് സമ്പര്‍ക്കവും ഉറവിടമറിയാത്ത രോഗികളുടെ എണ്ണവും വര്‍ധിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജില്ലയില്‍ മാര്‍ച്ച് 11നാണ് കോവിഡ് കേസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തില്‍ ഇവിടെ 481 കേസുകളാണ് ഉള്ളത്. ഇതില്‍ 215 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും മറ്റു സംസ്ഥാനങ്ങളിലും നിന്നെത്തിയവരാണ്. എന്നാല്‍ സമ്പര്‍ക്കത്തിലൂടെ രോ?ഗം ബാധിച്ചത് 266 പേര്‍ക്കാണ്. ഇന്നുമാത്രം 129 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ ഇതില്‍ 105 പേര്‍ക്കും വൈറസ് ബാധയുണ്ടായത് സമ്പര്‍ക്കത്തിലൂടെയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.