2019 September 18 Wednesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

ത്രിപുരയില്‍ നിന്ന് ധാക്ക വഴി കൊല്‍ക്കത്തയിലേക്ക്: അതിര്‍ത്തികള്‍ മുറിച്ചൊരു ബസ് യാത്ര

അഗര്‍ത്തല: ത്രിപുരയില്‍ നിന്ന് ബംഗ്ലാദേശിലെ ധാക്ക വഴിയ കൊല്‍ക്കത്തയിലേക്കുള്ള രണ്ടാമത്തെ യാത്രാ ബസിന് തുടക്കമായി.

മൈത്രെ-2 എന്നു പേരിട്ട ബസ് അഗര്‍ത്തലയില്‍ നിന്നാണ് ബസ് യാത്ര തുടങ്ങുന്നത്. അത്യാധുനിക സൗകര്യങ്ങളുള്ള വോള്‍വോ ബസാണ് ത്രിപുര റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ഒരുക്കിയിരിക്കുന്നത്.

ബംഗ്ലാദേശുമായും പശ്ചിമബംഗാളുമായും നല്ല ബന്ധത്തിലുള്ള ത്രിപുരയ്ക്ക് പുതിയ ബസും സൗഹൃദ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു.

സമയലാഭത്തോടൊപ്പം പണലാഭവും നല്‍കുന്നതാണ് ഈ ബസ് റൂട്ട്. അഗര്‍ത്തലയില്‍ നിന്ന് കൊല്‍ക്കത്തയിലേക്കുള്ള ദൂരം 1650 കിലോ മീറ്ററാണ്. എന്നാല്‍ ധാക്ക വഴി പോകുമ്പോള്‍ വെറും 515 കിലോ മീറ്ററായി ചുരുങ്ങും.

ആഴ്ചയില്‍ രണ്ടു തവണയാണ് ബസ് സര്‍വ്വീസ് നടത്തുക. 20 മണിക്കൂര്‍ യാത്രയ്ക്ക് 2200 രൂപയാണ് ചെലവ്.

മൂന്നുവര്‍ഷം മുന്‍പ് മോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനാര്‍ഥമാണ് ഈ റൂട്ടില്‍ ആദ്യ ബസ് യാത്ര ആരംഭിച്ചത്. ധാക്ക- ഷില്ലോങ്്- ഗുവാഹത്തി റൂട്ടിലും കൊല്‍ക്കത്ത- ധാക്ക- അഗര്‍ത്തല റൂട്ടിലുമാണ് അന്ന് ബസ് തുടങ്ങിയത്.

വിമാന ടിക്കറ്റിന്റെ ഡിമാന്റ് കാരണം ബസ് റൂട്ടാണ് പശ്ചിമബംഗാള്‍, ത്രിപുര, ധാക്ക റൂട്ടില്‍ ഏറെ ജനപ്രിയം.

1999 ലാണ് കൊല്‍ക്കത്ത- ധാക്ക ബസ് റൂട്ട് തെളിയുന്നത്. അഗര്‍ത്തല- ധാക്ക സര്‍വീസ് ആരംഭിച്ചത് 2003 സെപ്തംബറിലാണ്.


 

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News