2018 December 13 Thursday
തനിക്കു ലഭിച്ച കുറഞ്ഞ ഗുണത്തിനു നന്ദി ചെയ്യാത്തവന്‍ അധിക ഗുണങ്ങള്‍ക്കും നന്ദി ചെയ്യുകയില്ല

കത്‌വ പീഡനക്കൊല: വിചാരണ ഇന്നു തുടങ്ങും

ജമ്മു: ജമ്മു കശ്മീരിലെ കത്‌വയില്‍ എട്ടുവയസ്സുകാരിയെ ഒരാഴ്ചക്കാലം ക്ഷേത്രത്തില്‍ ഒളിപ്പിച്ചുവച്ച് പീഡിപ്പിച്ച് കൊന്ന കേസില്‍ ഇന്ന് വിചാരണ തുടങ്ങും. എട്ടു പ്രതികളാണ് കേസിലുള്ളത്. ഇതില്‍ പ്രായപൂര്‍ത്തിയാവാത്ത പ്രതിക്കെതിരെ പ്രത്യേക കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.

കേസില്‍ രണ്ട് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. രണ്ടു പേരും സിഖ് സമുദായത്തില്‍പ്പെട്ടവരാണ്. ഹിന്ദു- മുസ്‌ലിം പ്രശ്‌നമായതിനാലാണ് സിഖ് സമുദായത്തില്‍പ്പെട്ടവരെ നിയമിച്ചത്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.